കെ. ബാബു മന്ത്രിസ്ഥാനം രാജിവച്ചു

കൊച്ചി: ബാര്‍ കോഴയില്‍ അടിതെറ്റി മന്ത്രി കെ. ബാബുവും വീണു. ബാര്‍ കോഴയില്‍ കേസെടുക്കണമെന്ന വിജിലന്‍സ് കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കെ. ബാബു രാജിവച്ചു. മൂന്നരയോടെ രാജി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു കൈമാറി.

കോടതി വിധി മാനിക്കുന്നുവെും അധികാരത്തില്‍ കടിച്ചു തൂങ്ങാനില്ലെന്നും ബാബു വ്യക്തമാക്കി. ഒരു കേസിലും ഈ നിമിഷം വരെ പ്രതിയല്ലെന്നും രാജി പ്രഖ്യാപിച്ചുകൊണ്ട് ബാബു പറഞ്ഞു. ഡിസംബര്‍ 15ന് ശിവന്‍കുട്ടി എം.എല്‍.എയുടെ വീട്ടില്‍ നടത്തിയ ഗൂഢാലോചനയ്ക്ക് ശേഷമാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും കെ. ബാബു ആരോപിച്ചു. കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള പ്രമുഖ സി.പി.എം നേതാക്കള്‍ ഡിസംബര്‍ 15ന് നടന്ന യോഗത്തില്‍ പങ്കെടുത്തു.

സി.പി.എം അധികാരത്തില്‍ വന്നാല്‍ മദ്യനയത്തില്‍ മാറ്റം വരുത്തുമോയെന്ന് വ്യക്തമാക്കണമെന്നും ബാബു പറഞ്ഞു.
കോടതിയുടെ മേല്‍നോട്ടത്തിലാണ് കെ ബാബുവിനെതിരായ അന്വേഷണം. വിജിലന്‍സിനെതിരെ അതിരുക്ഷമായ പരാമര്‍ശവും കോടതി നടത്തി.

തൃപ്പൂണിത്തുറ മണ്ഡലത്തെ പ്രതിനിധീകരിച്ച് തുടര്‍ച്ചയായി അഞ്ച് തവണ നിയമസഭയില്‍ എത്തിയ കെ. ബാബു ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം മന്ത്രിസഭയില്‍ എക്‌സൈസ് വകുപ്പ് മന്ത്രിയായി. അങ്കമാലി നഗരസഭയുടെ ആദ്യ ചെയര്‍മാനായിരുന്നു. കോണ്‍ഗ്രസ് നിയമസഭാ കക്ഷി വിപ്പായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബാര്‍ കോഴക്കേസില്‍ ഹൈക്കോടതി പരാമര്‍ശത്തെ തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ പത്തിനാണ് കെ.എം മാണി രാജിവച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!