മുഖ്യമന്ത്രി സോളാര്‍ കമ്മിഷനു മുന്നില്‍ ഹാജരായി; സരിതയുടെ കത്ത് ഹാജരാക്കാന്‍ സ്‌റ്റേ

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സോളാര്‍ തട്ടിപ്പുകേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന് മുന്നില്‍ ഹാജരായി. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ സോളാര്‍ കമ്മിഷന്റെ സിറ്റിംഗിനെത്തിയ മുഖ്യമന്ത്രി കമ്മിഷന്‍ മുന്‍പാകെ സത്യവാങ്മൂലം സമര്‍പ്പിച്ചു. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രി സംസ്ഥാനം നിയോഗിച്ച അന്വേഷണ കമ്മിഷനു മുന്നിലെത്തുന്നത്.

ജസ്റ്റിസ് ശിവരാജന് പുറമേ മറ്റ് കക്ഷികളുടെ അഭിഭാഷകരും മുഖ്യമന്ത്രിയെ വിസ്തരിക്കും. പ്രതികളെ സഹായിക്കാന്‍ താനോ തന്റെ ഓഫീസോ ശ്രമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയതായാണ് സൂചന. സോളാര്‍ ഇടപാടില്‍ സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ല. ശ്രീധരന്‍ നായരെയും സരിതയെയും ഒരുമിച്ച് കണ്ടിട്ടില്ല. ബിജു രാധാകൃഷ്ണന്‍ കണ്ടത് വ്യക്തിപരമായ പരാതി പറയാനാണെന്നും അദ്ദേഹം ധരിപ്പിച്ചു.

ഇതിനിടെ, സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത.എസ്.നായരുടെ കത്ത് ഹാജരാക്കണമെന്ന സോളാര്‍ കമ്മിഷന്റെ നിര്‍ദേശം ഹൈക്കോടതി സ്‌റ്റേ ചെയ്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!