ജേക്കബ് തോമസിനും തച്ചങ്കരിക്കും കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം: മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥരായ ജേക്കബ് തോമസ്, ടോമിന്‍ തച്ചങ്കരി എന്നിവര്‍ക്ക് ചീഫ് സെക്രട്ടറിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. സര്‍വീസ് ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഇരുവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

അവധിയെടുത്ത് സ്വകാര്യ കോളജില്‍ പഠിപ്പിച്ച് ശമ്പളം കൈപ്പറ്റിയതിനാണ് ജേക്കബ് തോമസിനെതിരെ നടപടി. 1.68 ലക്ഷം രൂപ വച്ച് മൂന്നു മാസം കൈപ്പറ്റിയെന്ന റിപ്പോര്‍ട്ടില്‍ ജേക്കബ് തോമസിനെതിരെ നടപടി വേണ്ടെന്ന ആഭ്യന്തര സെക്രട്ടറിയുടെ നിലപാട് മറികടന്നാണ് ചീഫ് സെക്രട്ടറിയുടെ നടപടി. കണ്‍സ്യൂമര്‍ ഫെഡ് എം.ഡിയായിരിക്കെ മന്ത്രിക്കെതിരെ യോഗം വിളിച്ചതിനാണ് തച്ചങ്കരിക്കെതിരെ നോട്ടീസ് നല്‍കിയിരിക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!