മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കൂം വൈദ്യൂതി മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ്

തൃശൂര്‍: സോളര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കൂം വൈദ്യൂതി മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. അസാധാരണ സാഹചര്യത്തില്‍ അസാധാരണ ഉത്തരവ്. ഉപ്പുതിന്നവര്‍ വെള്ളം കുടിക്കണം. വില്ലേജ് ഓഫീസറായാലും മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും സര്‍ക്കാര്‍ ജീവനക്കാരനാണ്. എല്ലാവരും നിയമത്തിനു മുന്നില്‍ തുല്യരാണാണെന്ന് ഭരണഘടനയുടെ 14ാം വകുപ്പ് വ്യക്തമാക്കുന്നു. ഇവര്‍ തുല്യനീതിക്ക് അര്‍ഹരാണ്. എന്റെ ജോലി താന്‍ നിര്‍വഹിക്കുന്നുവെന്നും ഉത്തരവ് നല്‍കിക്കൊണ്ട് കോടതി ഉത്തരവിട്ടു.

ഏപ്രില്‍ 11ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പൊതുപ്രവര്‍ത്തകനായ പി.ഡി ജോസഫ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിര്‍ദേശം. സോളര്‍ ഇടപാടില്‍ സരിതയില്‍ നിന്നും മുഖ്യമന്ത്രി ഇടനിലക്കാര്‍ വഴി 1.90 കോടി രൂപയും ആര്യാടന്‍ 40 ലക്ഷം രൂപയും കൈപ്പറ്റിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ഹര്‍ജി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!