ചെന്നിത്തലയ്ക്ക് രണ്ട് കോടിയും ശിവകുമാറിന് 25 ലക്ഷവും നല്‍കിയെന്ന് ബിജു

തിരുവനന്തപുരം: ബാര്‍ വിഷയത്തില്‍ മന്ത്രിമാരായ രമേശ് ചെന്നിത്തലയ്ക്കും വിഎസ് ശിവകുമാറിനുമെതിരെ ഗുരുതര കോഴയാരോപണവുമായി ബാറുടമ ബിജു രമേശ്. ചെന്നിത്തലയ്ക്ക് 2 കോടി രൂപയും ശിവകുമാറിന് 25 ലക്ഷം രൂപയും നല്‍കിയെന്ന് ബിജുരമേശ് വെളിപ്പെടുത്തി.

പണം കൈപ്പറ്റിയതിന് രസീതോ രേഖകളോ നല്‍കിയില്ലെന്നും ബിജു രമേശ് പറഞ്ഞു. ചെന്നിത്തല നേരിട്ടാണ് രണ്ടു കോടി രൂപ കൈപ്പറ്റിയത്. കെപിസിസിക്ക് പണം കൊടുത്തത് ബാറുകള്‍ തുറക്കാന്‍ വേണ്ടിയാണ്. ഇത് രാഷ്ട്രീയ മാഫിയാ പണപ്പിരിവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പാണ് വി എസ് ശിവകുമാറിന് പണം നല്‍കിയത്. ശിവകുമാറിന്റെ സ്റ്റാഫ് അംഗം വാസുവാണ് പണം കൈപ്പറ്റിയത്. എന്നാല്‍ ബാര്‍ അടച്ചിട്ടതുമായി ബന്ധപ്പെട്ടല്ല ശിവകുമാറിന് പണം നല്‍കിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!