സഹകരണ ബാങ്കുകളില്‍ നബാര്‍ഡിന്റെ പരിശോധന ചൊവ്വാഴ്ച മുതല്‍

തിരുവനന്തപുരം: ചൊവ്വാഴ്ച മുതല്‍ കേരളത്തിലെ സഹകരണ ബാങ്കുകളില്‍ നബാര്‍ഡിന്റെ പരിശോധന. നോട്ടുകള്‍ പിന്‍വലിച്ച നവംബര്‍ എട്ടിന് ശേഷം സഹകരണബാങ്കുകളില്‍ വന്‍തോതില്‍ പണം എത്തിയിട്ടുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. എത്തിയിട്ടുണ്ടെങ്കില്‍ 500, 1000 നോട്ടുകളുടെ എണ്ണം നബാര്‍ഡിന്റെ സൈറ്റില്‍ രേഖപ്പെടുത്തണമെന്നും ബാങ്കുകളോട് നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ നിലവില്‍ ബാങ്കുകളിലുള്ള നിക്ഷേപം എത്തരത്തിലുള്ളതാണെന്നും പരിശോധിക്കും. ജില്ലാ സഹകരണബാങ്കുകളിലെ മുഴുവന്‍ നിക്ഷേപവും പ്രാഥമിക സഹകരണസംഘങ്ങളില്‍ നിന്നുള്ളതാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!