എന്‍ഡോസള്‍ഫാന്‍ സമരം ഒത്തുതീര്‍പ്പായി

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ സമരം ഒത്തുതീര്‍പ്പായി. മുഖ്യമന്ത്രി സംയുക്ത സമരക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പാക്കാനുള്ള വഴി തുറന്നത്. നേരത്തെ ഒഴിവാക്കിയ 610 പേരെക്കൂടി ദുരിതബാധിതരുടെ പട്ടികയിലേക്ക് ഉള്‍പ്പെടുത്തും, കാന്‍സര്‍ ബാധിതരേയും ദുരിത ബാധിരായി പരിഗണിച്ച് ഇവര്‍ക്കും എന്‍ഡോസള്‍ഫാന്‍ പാക്കേജിന്റെ ഗുണഫലം ലഭിക്കും. എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് 20,000 രൂപ അധിക ശമ്പളം തുടങ്ങിയവയാണ് പ്രതിപക്ഷ നേതാവ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലുണ്ടായ തീരുമാനങ്ങള്‍.

കഴിഞ്ഞ ഒരാഴ്ച കാലമായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന എന്‍ഡോസള്‍ഫാന്‍ സംയുക്തസമരസമിതിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് വൈകിട്ട് നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പിനുള്ള വഴി തുറന്നത്. കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ഇന്ന് വീണ്ടും ചര്‍ച്ച നടത്തിയത്


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!