സര്‍ക്കാറിനെതിരെ തുറന്നടിച്ച് വീണ്ടും ഡിജിപി ജേക്കബ് തോമസ്

jacob thomas ipsകൊച്ചി: സംസ്ഥാന സര്‍ക്കാറിനെതിരെ തുറന്നടിച്ച് വീണ്ടും ഡിജിപി ജേക്കബ് തോമസ്. വിജിലന്‍സ് എസ് പി ആര്‍ സുകേശനെതിരായ അന്വേഷണം പൊലീസിന്റെ ആത്മവീര്യം തകര്‍ക്കുമെന്ന് ജേക്കബ് തോമസ് അഭിപ്രായപ്പെട്ടു. അന്വേഷണത്തില്‍ പിഴവ് ഉണ്ടായാല്‍ നടപടിയെടുക്കേണ്ടത് കോടതിയാണ്. ചട്ടങ്ങള്‍ അനുശാസിക്കുന്നതും അതാണ്. എന്നാല്‍ സംസ്ഥാനത്ത് രണ്ട് തരം നീതിയാണ് നടപ്പാക്കപ്പെടുന്നതെന്നും ജേക്കബ് തോമസ് കൊച്ചിയില്‍ പറഞ്ഞു. ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് എസ് പി ആര്‍ സുകേശനെതിരെ സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഡിജിപി ജേക്കബ് തോമസിന്റെ പ്രതികരണം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!