വിലസ്ഥിരതാ ഫണ്ടിലേക്ക് 500 കോടി, നാളികേര വികസനത്തിന് 45 കോടി…

തിരുവനന്തപുരം: റബര്‍ കിലോയ്ക്ക് 150 രൂപ ഉറപ്പാക്കുന്ന വിലസ്ഥിരതാ ഫണ്ടിലേക്ക് 500 കോടി രൂപ, 25 രൂപ നിരക്കില്‍ പച്ചതേങ്ങ സംഭരിക്കാന്‍ 20 കോടി രൂപ, നാളികേര വികസനത്തിന് 45 കോടി, നെല്‍കൃഷി വികസനത്തിന് 35 കോOmmen chandi BUDGETടി രൂപ തുടങ്ങിയ പ്രഖ്യാപനങ്ങളുമായി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാന ബജറ്റ്.

അമ്പലവയല്‍, കുമരകം, ചിറ്റൂര്‍ എന്നിവിടങ്ങളില്‍ കാര്‍ഷിക കോളജുകള്‍ സ്ഥാപിക്കും. ചെന്നിത്തല പഞ്ചായത്തില്‍ അഗ്രിപോളിടെക്‌നിക് സ്ഥാപിക്കും. ക്ഷീര കര്‍ഷക ക്ഷേമ പെന്‍ഷന്‍ 500 രൂപയില്‍ നിന്ന് 750 രൂപയാക്കി ഉയര്‍ത്തി.

അടിസ്ഥാന സൗകര്യ വികസനത്തിനായി തെരഞ്ഞെടുക്കുന്ന 17 പദ്ധതികള്‍ക്കായി പൊതുഫണ്ട് രൂപീകരിക്കും. ജലഗതാഗതം വഴി കൊണ്ടുപോകുന്ന ഒരു ടണ്‍ ചരക്കിന് കിലോമീറ്ററിന് ഒരു രൂപ സബ്‌സിഡി നല്‍കും. ദേശീയ പാതകളിലെ പ്രധാന ജംഗ്ഷനുകളില്‍ ഫ്‌ളൈ ഓവറുകള്‍, തുറമുഖം വഴിയുള്ള ചരക്കു നീക്കത്തിന് സാഗരമാല പദ്ധതി, 1000 സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 25 കോടി, യുവജന സംരംഭക പദ്ധതിക്ക് 40 കോടി തുടങ്ങിയവരും മുഖ്യമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.

വിദ്യാഭ്യാസ മേഖലയുടെ വികസനത്തിന് 1330.79 കോടി, റീജനറല്‍ കാന്‍സര്‍ സെന്ററിന്റെ വികസനത്തിന് 59.35 കോടി, അറിയപ്പെടാത്ത വിനോദസഞ്ചായ കേന്ദ്രങ്ങളുടെ വികസനം സാധ്യമാക്കുതിന് 25 കോടി രൂപയും വകയിരുര്‌രി. കെ.എസ്.ആര്‍.ടി.സി സി.എന്‍.ജി. ബസുകള്‍ വാങ്ങും. അതിവേഗ റെയില്‍ ഇടനാഴി സാധ്യതാ പഠനം ഈ വര്‍ഷം പൂര്‍ത്തിയാക്കും. 100 സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും. സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 14 കോടി രൂപ.

ഇന്ത്യയ്ക്ക് അകത്ത് അടയ്ക്കുന്നവര്‍ എടുക്കുന്ന വിദ്യാഭ്യാസ വായ്പകള്‍ കൃത്യമായി തിരിച്ചടച്ചാല്‍ അവസാന രണ്ട് ഗഡു സര്‍ക്കാര്‍ അടയ്ക്കും. 10 കോളജുകളെ സെന്റര്‍ ഓഫ് എക്‌സലന്‍സായി ഉയര്‍ത്തും. ഒരു കോളജുമില്ലാത്ത പിന്നാക്ക വിഭാഗക്കാര്‍ക്ക് കോളജ് അനുവദിക്കും. മഹാരാജാസ് കോളജ് സംസ്ഥാനത്തെ ആദ്യത്തെ ഡിജിറ്റര്‍ കോളജാകും. 100 വര്‍ഷം പൂര്‍ത്തിയാക്കിയ എയ്ഡഡ് കോളജുകള്‍ക്ക് ഒരു കോഴ്‌സ് കൂടി അനുവദിക്കും.

സാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്ക് 231.45 കോടി രൂപ വകയിരുത്തി. സംസ്‌കാരിക വകുപ്പിന് 91.22 കോടി. ചലച്ചിത്ര വികസന കോര്‍പ്പറേഷന് 4 കോടി അനുവദിക്കും. ശിവഗിരിയില്‍ ശ്രീനാരായ മ്യുസിയവും മലപ്പുറത്ത് പൈതൃക മ്യുസിയവും സ്ഥാപിക്കും. ഹജ്ജ് കമ്മിറ്റിക്കായുള്ള ഗ്രാന്റ്് വര്‍ദ്ധിപ്പിച്ചു. തിരുവനന്തപുരത്ത് ബാംബു ടെക്‌നോളജി സെന്റര്‍ സ്ഥാപിക്കും. മണ്ണാര്‍ക്കാട് വനിതാ പോളി ടെക്‌നിക്. ഇടുക്കി, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളില്‍ സിന്തറ്റിക് ട്രാക്ക് നിര്‍മ്മിക്കാന്‍ 10 കോടി.

ആരോഗ്യ മേഖലയ്ക്ക് 1013.11 കോടി രൂപ. മെറ്റേണിറ്റി യൂണിറ്റില്ലാത്ത താലൂക്ക് ആശുപത്രികളില്‍ അത് നിര്‍മ്മിക്കും. ഇതിനായി 16 കോടി രൂപ. സ്ത്രീ, ശിശു ആശുപത്രികള്‍ക്കായി 18.3 കോടി, കോഴിക്കോട് ജനറല്‍ ഹോസ്പ്പിറ്റലില്‍ കാത്ത് ലാബ് സ്ഥാപിക്കും. ഹരിപ്പാട് നഴ്‌സിംഗ് കോളജ് സ്ഥാപിക്കും. മെഡിക്കല്‍ കോളജുകളിലെ ക്യാന്‍സ് വിഭാഗങ്ങള്‍ ശക്തിപ്പെടുത്താനും ബജറ്റില്‍ നിര്‍ദേശമുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!