പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കും; എല്ലാ ബി.പി.എല്‍ കുടുംബങ്ങള്‍ക്കും സൗജന്യമായി അരി….

Ommen chandi BUDGETതിരുവനന്തപുരം: പരിയാരം സഹകരണ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കും. കോളജിന് 100 കോടി രൂപ ബജറ്റില്‍ വകയിരുത്തി. മെഡിക്കല്‍ കോളജ് സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ച് നിശ്ചിത യോഗ്യതയുള്ള ജീവനക്കാരെ മാത്രമേ പരിയാരത്ത് നിലനിര്‍ത്തൂ. ആയുര്‍വേദ മെഡിക്കല്‍ കോളജിന് 33 കോടി രൂപ അനുവദിക്കും.

പെട്രോള്‍, ഡീസല്‍ സെസില്‍ നിന്ന് ലഭിക്കുന്ന 50 ശതമാനം തുക ഉപയോഗിച്ച് ലക്ഷം വീട് പദ്ധതിയിലെ വീടുകള്‍ നവീകരിക്കും. ഭവന നിര്‍മ്മാണ പദ്ധതികള്‍ക്ക് 70.92 കോടി രൂപ വകിയിരുത്തി. പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ വീട്. കുടുംബശ്രീയ്ക്ക് 130 കോടി. സര്‍ക്കാര്‍ രൂപീകരിച്ച കമ്മിഷനുകള്‍ക്ക് ഓഫീസുകള്‍ക്കായി കെട്ടിട സമുച്ചയം നിര്‍മ്മിക്കും.

205 സ്‌കൂളുകളില്‍ പ്രത്യേക ആരോഗ്യ ക്ലിനിക്കുകള്‍ ആരംഭിക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി 10 കോടി, ആശാകിരണം പദ്ധതിക്കായി 32 കോടി, തന്റേടം ജന്‍ഡര്‍ പാര്‍ക്കുകള്‍ക്കായി 10 കോടി, അനാഥ കുട്ടികള്‍ക്ക് സഹായം നല്‍കുന്ന സ്‌നേഹ പൂര്‍വം പദ്ധതിക്ക് 18 കോടി, ഓട്ടിസം ബാധിച്ചവരെ സഹായിക്കാനായി 34.82 കോടി എന്നിങ്ങനെയും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. 75 വയസ് കഴിഞ്ഞവരുടെ വാര്‍ധക്യപെന്‍ഷന്‍ 1000 രൂപയില്‍ നിന്ന് 1500 രൂപയാക്കി.

വീടുകളില്‍ ഒറ്റപ്പെട്ട് ജീവിക്കുന്നവര്‍ക്കും മാനസിക വൈകല്യമുള്ളവര്‍ക്കും സംരക്ഷണം നല്‍കാന്‍ കനിവ് പദ്ധതി തുടങ്ങാന്‍ 100 കോടി, അന്ധരായ പ്രെഫഷണല്‍ കോഴ്‌സ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പ് എന്നിവയും പ്രഖ്യാപിച്ചിട്ടുണ്ട്. സ്റ്റുഡന്‍സ് പോലീസ് ഡയറക്ടറേറ്റ് സ്ഥാപിക്കും. എല്ലാ ബി.പി.എല്‍ കുടുംബങ്ങള്‍ക്കും ഒരു രൂപ അരി സൗജന്യമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!