കാര്‍ഷികാദായ നികുതി എടുത്തുകളഞ്ഞു; പ്ലാസ്റ്റിക് ബാഗുകള്‍ക്ക് 20 ശതമാനം നികുതി

Ommen chandi BUDGETതിരുവനന്തപുരം: കാര്‍ഷികാദായ നികുതി എടുത്തുകളയുമെന്ന് ബജറ്റ് പ്രഖ്യാപനം. തടവുകാര്‍ ഉല്‍പ്പാദിപ്പിക്കുന്ന വിഭവങ്ങള്‍ക്ക് നികുതി ഒഴിവാക്കി. കോര്‍ക്രീറ്റ്, കട്ടള, ജനല്‍ എന്നിവയുടെ നികുതി പൂര്‍ണമായും ഒഴിവാക്കി. അന്ധര്‍ ഉപയോഗിക്കുന്ന കെയ്‌നുകള്‍, പച്ചക്കറികള്‍ കഴുകാനുപയോഗിക്കുന്ന ക്ലീനിംഗ് ലിക്വിഡ് എന്നിവയ്ക്ക് നികുതി ഒഴിവാക്കി.

ഓട്ടോമേറ്റഡ് പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ക്കുള്ള നികുതി 5 ശതമാനമാക്കി കുറച്ചു, കൈത്തറി ഉല്‍പ്പാദദ സഹകരണ സംഘങ്ങള്‍ക്ക് അവര്‍ അടയ്ക്കുന്ന വാറ്റ് നികുതി സര്‍ക്കാര്‍ തിരിച്ചു നല്‍കും. ജീവര്‍ രക്ഷാ മരുന്നുകളെ വാറ്റില്‍ നിന്ന് ഒഴിവാക്കി. പ്ലാസ്റ്റിക് ബോട്ടിലുകളിലെ ശീതള പാനീയങ്ങള്‍ക്ക് 5 ശതമാനം സര്‍ചാര്‍ജ്. പ്ലാസ്റ്റിക് ബാഗുകള്‍ക്ക് 20 ശതമാനം നികുതി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!