സോളാര്‍ കമ്മിഷനെ അവഹേളിക്കല്‍; അടിയന്തര പ്രമേയം അനുവദിച്ചില്ല, നിയമസഭ തടസപ്പെട്ടു

തിരുവനന്തപുരം: മന്ത്രിമാരും സര്‍ക്കാരും സോളാര്‍ കമ്മീഷനെ അവഹേളിക്കുന്നത് ചര്‍ച്ച ചെയ്യണമെന്ന അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ബഹളത്തെ ത്തുടര്‍ന്ന് നിയമസഭ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

ചോദ്യത്തരവേളയിലും ആരോപണ വിധേയരായ മന്ത്രിമാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. കമ്മിഷന്റെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്ന തരത്തിലാണ് മന്ത്രി ഷിബു ബേബി ജോണ്‍ നടത്തിയ പ്രസ്താവനയെന്നും പ്രതിപക്ഷാംഗങ്ങള്‍ ആരോപിച്ചു. കമ്മിഷനെ ഭീഷണിപ്പെടുത്തി സമ്മര്‍ദ്ദത്തില്‍ ആക്കാനും ശ്രമം നടക്കുന്നുണ്ട്. അതേസമയം, സോളാര്‍ കമ്മിഷന്റെ പരിഗണനയില്‍ ഇരിക്കുന്ന വിഷയം സഭയില്‍ ചര്‍ച്ച ചെയ്യുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ എന്‍.ശക്തന്‍ പറഞ്ഞു. അതിനാല്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!