വ്യാപാരികള്‍ കടകളടച്ച് സമരം നടത്തുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപാരികള്‍ കടകളടച്ച് സമരം നടത്തുന്നു. കച്ചവടക്കാര്‍ക്ക് ജോലി സ്ഥിരത ഉറപ്പാക്കുന്നതിനായി വാടക കുടിയാന്‍ നിയമം നടപ്പാക്കുക, ചെറിയ കുറ്റങ്ങള്‍ക്ക് പോലും വലിയ പിഴ ചുമത്തുന്ന നികുതി ഉദ്യോഗസ്ഥരുടെ നടപടി അവസാനിപ്പിക്കുക, മാസങ്ങളായി മുടങ്ങിക്കിടക്കുന്ന ക്ഷേമനിധി കുടിശ്ശിക നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വ്യാപാരി വ്യവസായി ഏകോപന സമിതി കടകളടച്ച് സമരം നടത്തുന്നത്. സര്‍ക്കാരിനെതിരായ തുടര്‍ സമരം തീരുമാനിക്കുന്നതിനായി വൈകിട്ട് നാലിന് തൃശൂര്‍ തേക്കിന്‍കാട് വിദ്യാര്‍ഥി കോര്‍ണറില്‍ സമര പ്രഖ്യാപന കണ്‍വന്‍ഷനും വിളിച്ചിട്ടുണ്ട്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!