നിയമസഭയിലെ തെങ്ങില്‍ കയറി തെങ്ങുകയറ്റ തൊഴിലാളിയുടെ ആത്മഹത്യാ ഭീഷണി

niyamasabha prathishedamതിരുവനന്തപുരം: നിയമസഭാ വളപ്പിലെ തെങ്ങിനു മുകളില്‍ കയറി സമരക്കാരന്റെ ആത്മഹത്യാ ഭീഷണി. അതീവ സുരക്ഷാ മേഖലയില്‍ സമരക്കാരന്‍ പ്രവേശിച്ചത് ഗുരുതരമായ സുരക്ഷാ വീഴ്ച.

200 മീറ്റര്‍ പരിധിയില്‍ സമരങ്ങള്‍പോലും പ്രവേശിക്കാന്‍ അനുവദിക്കാത്ത നിയമസഭാ വളപ്പിലെ തെങ്ങിനു മുകളിലാണ് തെങ്ങുകയറ്റ തൊഴിലാളികളിലൊരാല്‍ കയറിയിരിക്കുന്നത്. സമരക്കാരന്‍ മുദ്രാവാക്യം വിളിച്ചപ്പോള്‍ മാത്രമാണ് സംഭവം അധികാരികളും സുരക്ഷാ ഉദ്യോഗസ്ഥരും അറിയുന്നതുതന്നെ. ഫയര്‍ഫോഴ്‌സ് അടക്കമുള്ള സംവിധാനങ്ങള്‍ സ്ഥലത്തെത്തി ഇയാളെ താഴെയിറക്കാനുള്ള ശ്രമം തുടരുകയാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!