ക്ലാസിലിരുന്ന വിദ്യാര്‍ത്ഥിനിയുടെ തലയില്‍ തേങ്ങ വീണു

ആലപ്പുഴ: ക്ലാസിലിരുന്ന വിദ്യാര്‍ത്ഥിനിയുടെ തലയില്‍ തേങ്ങ വീണു. പരുക്കേറ്റ കുട്ടിയെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റം സെന്റ്‌ ജോണ്‍സിലെ എട്ടാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയായ സാന്ദ്ര രാജന്റെ(13) തലയിലാണ്‌ തേങ്ങ വീണത്‌. രാവിലെ 11.45ന്‌ ക്ലാസ്‌ നടക്കുന്നതിനിടെയാണ്‌ സംഭവമുണ്ടായത്‌. സ്‌കൂളിന്‌ സമീപമുള്ള വീട്ടുവളപ്പിലെ തെങ്ങില്‍ നിന്നും ഓട്‌ തകര്‍ത്ത്‌ തേങ്ങ സാന്ദ്രയുടെ തലയില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ തിരുവല്ല പുഷ്‌പഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!