സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ റെഗുലേറ്ററി കമ്മിഷന്‍ ശുപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് ഫെബ്രുവരി മുതല്‍ വര്‍ധിപ്പിക്കാന്‍ റെഗുലേറ്ററി കമ്മിഷന്‍ ശുപാര്‍ശ. മാസം 40 യൂനിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് വര്‍ധനയുണ്ടാകില്ല. ആറു ശതമാനം വരെ കൂട്ടാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കാര്‍ഷിക മേഖലയ്ക്കും ഇളവുണ്ട്. ജലനിധിയടക്കമുള്ള ഗ്രാമീണ കുടിവെള്ള പദ്ധതികള്‍ക്ക് വീട്ടാവശ്യ നിരക്ക് ബാധകമാക്കാനും നിര്‍ദേശമുണ്ട്. നിരക്ക് വര്‍ധനക്ക് 2018 വരെ പ്രാബല്യമുണ്ടായിരിക്കും. 2014ലാണ് ഇതിനുമുന്‍പ് നിരക്ക് കൂട്ടിയത്.

കെ.എസ്.ഇ.ബിക്ക് നടപ്പുവര്‍ഷം ഉണ്ടാകാനിടയുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് നിരക്ക് വര്‍ധനയെന്നാണ് റെഗുലേറ്ററി കമ്മിഷന്‍ പറയുന്നത്. മഴ കുറഞ്ഞതിനെ തുടര്‍ന്ന് കടുത്ത വൈദ്യുതിക്ഷാമത്തിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. അണക്കെട്ടുകളില്‍ 48 ശതമാനം വെള്ളം മാത്രമാണ് ഇപ്പോഴുള്ളത്. 1,988 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ മാത്രമാണ് ഈ വെള്ളം തികയുക. ഓരോ ദിവസവും ആവശ്യമായ വൈദ്യുതിയുടെ 15 ശതമാനത്തില്‍ താഴെ മാത്രമാണ് ഇപ്പോള്‍ ഉല്‍പാദനം. 27 മുതല്‍ റെഗുലേറ്ററി കമ്മിഷന്‍ നടത്തുന്ന പൊതുതെളിവെടുപ്പിന് ശേഷമായിരിക്കും നിരക്ക് വര്‍ധനയില്‍ അന്തിമ തീരുമാനമെടുക്കുക.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!