രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് രാഷ്ട്രപതി ഇന്നെത്തും; ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തും

pranab mukharjiകൊച്ചി: രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ന് കേരളത്തിലെത്തും. കോട്ടയം സിഎംഎസ് കോളേജ് 200 – ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തശേഷം ഗുരുവായൂരിലേക്ക് തിരിക്കും. 4.45ന്  ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തും.

ബോള്‍ഗാട്ടി പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സംസ്ഥാന ഗവണ്‍മെന്റ് ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്‍ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ പീനല്‍കോഡിന്റെ 155 – ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യും.ശനിയാഴ്ച രാവിലെ കൊടുങ്ങല്ലൂരിലേക്ക് പോകുന്ന രാഷ്ട്രപതി പുല്ലൂറ്റ് കെകെടിഎം കോളജ് ഗ്രൗണ്ടിലെ ഹെലിപ്പാഡില്‍ വന്നിറങ്ങും. നാളെ മലാപ്പറമ്പ് സൈബര്‍പാര്‍ക്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പരിപാടികളും അദ്ദേഹം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മുസ്‌രിസ് പൈതൃക പദ്ധതി ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്യും. ഇതിന് ശേഷം കോഴിക്കോട്ടെത്തി സൈബര്‍ പാര്‍ക്ക് ഉദ്ഘാടനവും നിര്‍വഹിച്ചശേഷം ദില്ലിക്ക് മടങ്ങും.

രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് എറണാകുളം, തൃശൂര്‍, കോട്ടയം ജില്ലകളില്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!