മുഖ്യമന്ത്രിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

മുഖ്യമന്ത്രിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

cm car accident (1) cm car accident (2)കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. കൂടെയുണ്ടായിരുന്ന ഗണ്‍മാന്‍ അശോകനു നേരിയ പരുക്കേറ്റിട്ടുണ്ട്. ഉറക്കത്തിലായിരുന്ന മുഖ്യമന്ത്രിക്ക് പരുക്കില്ല.

പുലര്‍ച്ചെ 2.55ന് ഏറ്റുമാനൂര്‍ കാണാക്കാരിയിലാണ് അപകടം. മുഖ്യമന്ത്രിയുടെ കാര്‍ റോഡില്‍ നിന്ന് തെന്നി കോണ്‍ക്രീറ്റ് സ്ലാബില്‍ ഇടിച്ചു കയറുകയായിരുന്നു. കാറിന്റ മുന്‍ഭാഗം തകര്‍ന്നു. സൈഡ് ചില്ല് തകര്‍ന്നു വീണാണ് അശോകന് പരുക്കേറ്റത്.

മലപ്പുറത്തുനിന്ന് കോട്ടയത്തേക്കു മടങ്ങുകയായിരുന്നു മുഖ്യമന്ത്രിയും സംഘവും. മുന്നില്‍ എസ്‌കോട്ട് വാഹനവും ഉണ്ടായിരുന്നു. അപകടത്തെ തുടര്‍ന്ന് എസ്‌കോട്ട് വാഹനത്തില്‍ മുഖ്യമന്ത്രിയെ നാട്ടകം ഗസ്റ്റ് ഹൗസിലെത്തിക്കുകയും മെഡിക്കല്‍ കോളജില്‍ നിന്ന് ഡോക്ടര്‍മാരെത്തി പരിശോധിക്കുകയും ചെയ്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!