മാധ്യമപ്രവര്‍ത്തകയ്ക്ക് വധഭീഷണി; സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിന് ഫോണിലൂടെ വധഭീഷണിയെന്ന് റിപ്പോര്‍ട്ട്. രണ്ടു ദിവസത്തിനിടെ ആയിരത്തിലധികം ഭീഷണി സന്ദേശങ്ങളാണ് ലഭിച്ചുവെന്നാണ് പരാതി. അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉയര്‍ത്തി വ്യക്തഹത്യ നടത്തുകയും വധഭീഷണി ഉയര്‍ത്തുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ഫോണ്‍ നമ്പറുകള്‍ സഹിതം സിന്ധു സൂര്യകുമാര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. സംഭവത്തില്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ന്യൂസ് അവറില്‍ ദുര്‍ഗാദേവിക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന തെറ്റായ സന്ദേശം നവമാധ്യമങ്ങളിലൂടെ ചിലര്‍ പ്രചരിപ്പച്ചതിനെ തുടര്‍ന്നാണ് ഭീഷണി സന്ദേശങ്ങള്‍ എത്തിതുടങ്ങിയത്. സംഭവത്തില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേര ബാലകൃഷ്ണനും അപലപിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!