രാജ്‌മോഹന്‍ ഉണ്ണിത്താന് നേരെ ചീമുട്ടയേറും കയ്യേറ്റ ശ്രമവും

കൊല്ലം: കോണ്‍ഗ്രസ് നേതാവ്‌ രാജ്‌മോഹന്‍ ഉണ്ണിത്താന് നേരെ ചീമുട്ടയേറും കയ്യേറ്റ ശ്രമവും. കൊല്ലം ഡി.ഡി.സി സംഘടിപ്പിച്ച കോണ്‍ഗ്രസ് ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാഹനവും ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. ഡി.സി.സി ഓഫിസിന് മുന്നില്‍ സംഘടിച്ച മുരളീധരന്‍ അനുകൂലികള്‍ ഉണ്ണിത്താനെതിരെ മുദ്രാവാക്യം വിളിക്കുകയും വാഹനത്തിന് നേരെ ചീമുട്ടയെറിയുകയും വാഹനം അടിച്ചു തകര്‍ക്കുകയും ചെയ്യുകയായിരുന്നു. ഡി.സി.സി ഓഫിസിലേക്ക് അദ്ദേഹം കയറിയ ഉടനെയാണ് കാര്‍ അടിച്ചു തകര്‍ത്തത്.

തനിക്കെതിരെ നടന്ന ആക്രമണങ്ങള്‍ക്കു പിന്നില്‍ കെ മുരളീധരനാണെന്നും മുരളിക്കെതിരെ പ്രതികരിക്കുന്നവരെ ശാരീരികമായി നേരിടുന്ന പ്രവര്‍ത്തിയാണ് അദ്ദേഹത്തിന്റേതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പണ്ട് ടി.എച്ച് മുസ്തഫയെ ആലുവയിലിട്ട് മര്‍ദ്ദിച്ചു. എം.പി ഗംഗാധരനെയും ശാരീരികമായി ഉപദ്രവിച്ചു. 2004ല്‍ തിരുവനന്തപുരത്ത് തന്നെയും ശരത്ചന്ദ്രപ്രസാദിനെയും ആക്രമിച്ചതിന്റെ തനിയാവര്‍ത്തനമാണ് കൊല്ലത്തു നടന്നത്. കൊല്ലത്തു ഏറ്റവും കൂടുതല്‍ ഗുണ്ടകളുള്ളത് തനിക്കാണെന്നു പണ്ട് ചിലര്‍ പറയുമായിരുന്നു. ആക്രമിക്കുന്നവരെ തിരിച്ചു ആക്രമിക്കാന്‍ തനിക്കറിയാം. പക്ഷേ കോണ്‍ഗ്രസിന്റെ സംസ്‌ക്കാരമതല്ലെന്നും അദ്ദേഹം പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!