ജനപ്രതിനിധികള്‍ക്കെതിരായ ക്രിമിനല്‍കേസുകള്‍: 12 അതിവേഗ കോടതികള്‍ സ്ഥാപിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: ജനപ്രതിനിധികള്‍ക്കെതിരായ ക്രിമിനല്‍കേസുകള്‍ കൈകാര്യം ചെയ്യാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 12 അതിവേഗ കോടതികള്‍ സ്ഥാപിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. കോടതികള്‍ സ്ഥാപിക്കുന്നതിനായി 7.8 കോടി രൂപ നീക്കിവച്ചതായും കേന്ദ്രനിയമമന്ത്രാലയം അറിയിച്ചു. ക്രിമിനല്‍ കേസുകളില്‍ കുറ്റക്കാരെന്നു കണ്ടെത്തുന്നവരെ ജീവിതകാലം മുഴുവന്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍നിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനികുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!