അധ്യാപക പരിശീലനം ടാറ്റക്ക്

മുഖ്യമന്ത്രിയായിരിക്കെ വി.എസ്.അച്യുതാനന്ദന് റിലയന്‍സ് ബന്ധമുണ്ടായിരുന്നുവെന്നു നിരന്തരം ആരോപണമുന്നയിച്ചവരാണ് ഭരണത്തിലിരിക്കുന്ന ഉമ്മന്‍ചാണ്ടിയും കൂട്ടരും. പുതിയ സര്‍ക്കാരിന്റെ ടാറ്റാ പ്രേമമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

അധ്യാപക പരിശീലനം ടാറ്റാ കണ്‍സള്‍ട്ടന്‍സി എന്ന സ്വകാര്യ സ്ഥാപനത്തെ ഏല്‍പ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പത്തു ദിവസമായി നടക്കുന്ന ആദ്യഘട്ട പരിശീലനത്തിനു ടാറ്റയെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവും പുറത്തിറങ്ങി.

എസ്.സി.ഇ.ആര്‍.ടി, സീമാറ്റ്, ഐ.ടി മിഷന്‍ തുടങ്ങിയ സര്‍ക്കാര്‍ സംവിധാനങ്ങളെ നോക്കുകുത്തിയാക്കിയാണു പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ടാറ്റക്കാവട്ടെ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട യാതൊരു പരിശീലന പദ്ധതിയും നടപ്പിലാക്കി പരിചയമില്ലെന്ന ആക്ഷേപവും ശക്തമാണ്.

പരിശീലനം ടാറ്റയെ ഏല്‍പ്പിക്കാനുള്ള തീരുമാനം ഫെബ്രുവരി ഏഴിന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എം.ശിവശങ്കറും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ.ഷാജഹാനും വിളിച്ചു ചേര്‍ത്ത ക്യു ഐ പി മോണിറ്ററിംഗ് കമ്മിറ്റിയില്‍ അവതരിപ്പിച്ച് അംഗീകാരം വാങ്ങി. യോഗത്തില്‍ ഒന്‍പത് അധ്യാപക സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തിരുന്നു.

കെ.എസ്.ടി.എ പരിശീലന പരിപാടി സ്വകാര്യ കമ്പനിക്കു നല്‍കുന്നതിനെ ശക്തമായി എതിര്‍ത്തെങ്കിലും വിലപ്പോയില്ല.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!