പ്രസ് അക്കാദമി; എന്‍.പി.ആറിനെ വെട്ടി

1
N P Rajendran

പ്രസ് അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന മാതൃഭൂമി ഡപ്യൂട്ടി എഡിറ്റര്‍ എന്‍.പി.രാജേന്ദ്രനെതിരെ വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. ചൊവ്വാഴ്ച നടന്ന മന്ത്രിസഭാ യോഗം ഇതു സംബന്ധിച്ച ഫയല്‍ പരിഗണനക്കെടുത്തെങ്കിലും മന്ത്രിയുടെ എതിര്‍പ്പിനെ തുടര്‍ന്നു തീരുമാനം മാറ്റുകയായിരുന്നു.

പ്രസ് അക്കാദമി ചെയര്‍മാന്‍ സ്ഥാനം മാതൃഭൂമിക്കു നല്‍കാന്‍ നേരത്തെ തന്നെ യു.ഡി.എഫില്‍ ധാരണയായിരുന്നു. എന്‍.പി.രാജേന്ദ്രന്‍ മുതല്‍ തിരുവനന്തപുരം ബ്യൂറോ ചീഫ് ജി.ശേഖരന്‍ നായര്‍ വരെയുള്ളവരുടെ പേരുകള്‍ ഉയര്‍ന്നുകേട്ടു. ഒടുവില്‍ എന്‍.പി.ആറിനെ സര്‍ക്കാര്‍ നിശ്ചയിക്കുകയായിരുന്നു.

ഐസ്‌ക്രീം പാര്‍ലര്‍ കേസ് വിവാദം കത്തിനില്‍ക്കുമ്പോള്‍ കോഴിക്കോട് പ്രസ് ക്ലബ് പ്രസിഡന്റായിരുന്നു എന്‍.പി.ആര്‍. ഏഷ്യാനെറ്റ് ലേഖിക ദീപക്കും മറ്റു മാധ്യമപ്രവര്‍ത്തകര്‍ക്കും കരിപ്പൂര്‍ വിമാനത്താവളത്തില്‍ മര്‍ദനമേറ്റതിനെ തുടര്‍ന്നുണ്ടായ പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് എന്‍.പി.രാജേന്ദ്രനായിരുന്നു. ഇതിനു ബദലായാണ് അദ്ദേഹത്തെ പ്രസ് അക്കാദമി ചെയര്‍മാനാക്കാനുളള യു.ഡി.എഫ് തീരുമാനത്തിനു കുഞ്ഞാലിക്കുട്ടി തടയിട്ടതെന്നാണ് പറയപ്പെടുന്നത്.

പ്രസ് അക്കാദമിയുടേയും ലളിതകലാ അക്കാദമിയുടേയും അധ്യക്ഷന്‍മാരെ തീരുമാനിച്ചു പ്രഖ്യാപിക്കാനാണ് കഴിഞ്ഞ മന്ത്രിസഭാ യോഗത്തിനു മുന്‍പ് ധാരണയായിരുന്നത്. എന്നാല്‍ കുഞ്ഞാലിക്കുട്ടിയുടെ പിടിവാശിയുടെ അടിസ്ഥാനത്തില്‍ ഇതുസംബന്ധിച്ച ഫയല്‍ ചര്‍ച്ചക്കെടുക്കാന്‍ പോലും മുഖ്യമന്ത്രിക്കായില്ല.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here