ബാലമംഗളം നിര്‍ത്തി

മലയാള ബാലപ്രസിദ്ധീകരണ രംഗത്തെ പ്രശസ്ത ദൈ്വവാരിക ബാലമംഗളം പ്രസിദ്ധീകരണം നിര്‍ത്തി. ലാഭമുണ്ടാക്കുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു മംഗളം പബ്ലിക്കേഷന്‍സ് ലിമിറ്റഡ് ബാലമംഗളം നിര്‍ത്തിയത്.

ഡിങ്കന്‍ ഉള്‍പ്പെടെ നിരവധി കഥാപാത്രങ്ങളിലൂടെ രണ്ടുപതിറ്റാണ്ടിലേറെക്കാലം കൊണ്ടു മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠനേടിയ പ്രസിദ്ധീകരണമാണു ബാലമംഗളം. എന്നാല്‍ സിനിമാ മംഗളം പോലുള്ള വാരികകള്‍ കമ്പനിക്കു ലാഭം നല്‍കുമ്പോള്‍ ബാലമംഗളം വലിയ നഷ്ടം വരുത്തുന്നുവെന്നാണു കമ്പനിയുടെ വാദം.

കുട്ടികള്‍ക്കുള്ള ചിത്രകഥകള്‍, ചെറുകഥകള്‍, കുട്ടിക്കവിതകള്‍ തുടങ്ങിയായിരുന്നു ബാലമംഗളത്തിന്റെ ഉള്ളടക്കം. ഡിങ്കനു പുറമെ ശക്തിമരുന്ന്, കാട്ടിലെ കിട്ടന്‍ തുടങ്ങിയ ചിത്രകഥകളും സൂപ്പര്‍ ഹിറ്റുകളായിരുന്നു. വിപണയില്‍ ബാലരമയോടും ബാലഭൂമിയോടും പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നതോടെയാണു പ്രസിദ്ധീകരണം നിലച്ചിരിക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!