ഹ്രസ്വദൂര ടെയ്രിന്‍ യാത്രക്കാര്‍ക്ക് ഇരുട്ടടി: വിവാദ തീരുമാനം മരവിപ്പിച്ചു

തിരുവനന്തപുരം: പകല്‍ യാത്രയ്ക്കുള്ള ട്രെയിനുകളുടെ സ്ലീപ്പര്‍ കോച്ചുകളില്‍ മുന്‍കൂട്ടി ബുക്കു ചെയ്യാതെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന തീരുമാനം റെയില്‍വേ മരവിപ്പിച്ചു. ദക്ഷിണ റെയില്‍വേയ്ക്കു കീഴിലുള്ള ഒരു ഡിവിഷനിലും തീരുമാനം നടപ്പാക്കില്ലെന്ന്train അധികൃതര്‍ അറിയിച്ചു.

സ്ലീപ്പര്‍ മുതലുള്ള ഉയര്‍ന്ന ടിക്കറ്റുകള്‍ തുടര്‍ന്നും കൗണ്ടറുകളില്‍ നിന്ന് തുടര്‍ന്നും വിതരണം ചെയ്യും. തിരുവനന്തപുരം ഡിവിഷന്‍ അടക്കം ഉന്നയിച്ച സാങ്കേതിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് നടപടി. പാലക്കാട് അടക്കമുള്ള ഡിവിഷനുകള്‍ കഴിഞ്ഞ ദിവസം തീരുമാനം നടപ്പാക്കിയിരുന്നു.

റെയില്‍വേയുടെ തീരുമാനത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!