കന്നുകാലി കിണറ്റില്‍ വീണാലും മരം വീണാലും അഗ്നിശമന സേനവരും

  • ജേക്കബ് തോമസിന്‍െ്‌റ വിവാദ ഉത്തരവ് മരവിപ്പിച്ചു

തിരുവനന്തപുരം: കന്നുകാലികള്‍ കിണറ്റില്‍ വീണാലും മരം വീണ് ഗതാഗതം തടസപ്പെട്ടാലും അഗ്നിശമന സേന എത്തും. സേനയുടെ സേവനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ഉത്തരവ് ഭേദഗതി ചെയ്തു.

പൊലീസ് ആവശ്യപ്പെടുന്നിടത്തും എത്തണമെന്നാണ് പുതിയ ഉത്തരവ് സേനയ്ക്ക് നല്‍കുന്ന നിര്‍ദേശം. സ്വകാര്യ ആവശ്യത്തിനു ഫീസ് ഈടാക്കി ഫയര്‍ഫോഴ്‌സ് ചെല്ലണം.

അടൂരിലെ കോളജില്‍ അതിരുവിട്ട ഓണാഘോഷത്തിന് ഫയര്‍ഫോഴ്‌സ് വാഹനം വിട്ടുകൊടുത്തത് വിവാദമായതിനെ തുടര്‍ന്നാണ് സ്വകാര്യ ആവശ്യങ്ങള്‍ക്കും മറ്റും വിട്ടുകൊടുക്കുന്നതിന് ജേക്കബ് തോമസ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതു പിന്‍വലിച്ചുകൊണ്ടാണ് പുതിയ ഉത്തരവ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!