കണ്‍സ്യൂമര്‍ഫെഡ് അഴിമതി: സര്‍ക്കാര്‍ നടപടി തുടങ്ങി

  • ഭരണസമിതി സസ്‌പെന്റ് ചെയ്തു

consumerfedതിരുവനന്തപുരം: ഒടുവില്‍ കണ്‍സ്യൂമര്‍ഫെഡില്‍ അഴിമതിയുടെ തേര്‍വാഴ്ചയാണെന്ന് സര്‍ക്കാരും സമ്മതിച്ചു. ഭരണസമിതിയെ സസ്‌പെന്റ് ചെയ്ത് സഹകരണ വകുപ്പ് രജിസ്ട്രാറുടെ ഉത്തരവിറങ്ങി. കൂടുതല്‍ കര്‍ശന നടപടികള്‍ക്ക് സര്‍ക്കാര്‍ തയാറെടുക്കുന്നു.

അഴിമതികള്‍ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും സഹകരണമന്ത്രിയും കൂടിയാലോചിച്ചാണ് നടപടിക്ക് നിര്‍ദേശം നല്‍കിയത്. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ ദിലീപിനാണ് കണ്‍സ്യൂമര്‍ ഫെഡിന്റെ താത്കാലിക ചുമതല നല്‍കിയിരിക്കുന്നത്. ഭരണസമിതി സാങ്കേതികമായി പിരിച്ചുവിടാന്‍ കഴിയാത്തതിനാലാണ് സസ്‌പെന്‍ഡ് ചെയ്തത്.
ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ചെയര്‍മാന്‍ ജോയ് തോമസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് മുഖ്യമന്ത്രിക്ക് നേരത്തെ കത്ത് നല്‍കിയിരുന്നു. ഇതിനെതിരെ ഐ ഗ്രൂപ്പ് രംഗത്തുവരുകയും ചെയ്്തു. മുഖ്യമന്ത്രിയും അതിനോട് യോജിച്ചു.

ചെയര്‍മാന്‍ ജോയ് തോമസും എം.ഡിയായിരുന്ന ടോമിന്‍ ജെ. തച്ചങ്കരിയും തമ്മിലുള്ള പരസ്യമായ ആരോപണ പ്രത്യാരോപണങ്ങള്‍ക്കൊടുവില്‍ തച്ചങ്കരി തെറിച്ചു. ജീവനക്കാരും പക്ഷം ചേര്‍ന്ന് രംഗത്തെത്തി.

ജോയ് തോമസിനെ മാത്രം നീക്കുന്നതിനോടുള്ള ഐ ഗ്രൂപ്പിന്റെ വിയോജിപ്പുകൂടി പരിഗണിച്ചാണ് ഭരണസമിതിയെ തന്നെ സസ്‌പെന്‍ഡ് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കണ്‍സ്യൂമര്‍ ഫെഡിലെ അഴിമതി ആരോപണങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

നേരത്തെ കണ്‍സ്യൂമര്‍ ഫെഡില്‍ കോടികളുടെ അഴിമതി നടന്നെന്നും ഇതു സംബന്ധിച്ച് ഭരണസമിതി അംഗം കൂടിയായ സതീശന്‍ പാച്ചേനി സമഗ്ര അന്വേഷണം വേണമെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കണ്‍സ്യൂമര്‍ ഫെഡില്‍ 50 കോടി രൂപയുടെ അഴിമതി നടന്നുവെന്ന ആഭ്യന്തര അന്വേഷണസമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് ഉപസമിതി ശരിവച്ചയ്ക്കുകയും ചെയ്തിരുന്നു.

കണ്‍സ്യൂമര്‍ ഫെഡ് എം.ഡിയായിരുന്ന ടോമിന്‍ തച്ചങ്കരി നിയോഗിച്ച ആഭ്യന്തര അന്വേഷണസമിതി കണ്ടെത്തിയ ക്രമക്കേടുകള്‍ പൂര്‍ണ്ണമായും ശരിവയ്ക്കുന്നതാണ് സതീശന്‍ പാച്ചേനി അധ്യക്ഷനായ ഉപസമിതി റിപ്പോര്‍ട്ട്. ജോയ് തോമസ് പ്രസിഡന്റായതിന് ശേഷമുള്ള അഴിമതിയും ധൂര്‍ത്തുമാണ് കണ്‍സ്യൂമര്‍ ഫെഡിന്റെ പ്രതിസന്ധിക്ക് കാരണമെന്ന് റിപ്പോര്‍ട്ട് ആരോപണമുണ്ട്.

1062 കോടി രൂപയുടെ ബാധ്യതയിലെക്ക് കണ്‍സ്യൂമര്‍ഫെഡ് കൂപ്പുകുത്തിയത്. മുന്‍ എം.ഡി റിജി നായര്‍, ചീഫ് മാനേജര്‍ ആര്‍ ജയകുമാര്‍ എന്നിവരുള്‍പ്പെടെ 14 പേര്‍ക്കെതിരെ നടപടിയും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്തിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!