സ്ഥലംമാറ്റം: കമ്മിഷനും സര്‍ക്കാരും പുതിയ പോര്‍മുഖം തുറന്നു

  • കമ്മിഷന്‍ കടുത്ത നടപടിക്ക്

  • ഹയര്‍ സെക്കന്‍ഡറിക്കു പിന്നാലെ റവന്യൂ വകുപ്പിലും സ്ഥലംമാറ്റം

  • സ്ഥലംമാറ്റ പട്ടികയിലുള്ളത് തെരഞ്ഞെടുപ്പ് ജോലി ചെയ്തുവന്നിരുന്നവര്‍

തിരുവനന്തപുരം: സ്ഥലമാറ്റങ്ങelection 2015 panchayatളുടെ പേരില്‍ സര്‍ക്കാരും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനും പുതിയ പോര്‍മുഖം തുറന്നു. അധ്യാപകര്‍ക്കു പിന്നാലെ മറ്റു വകുപ്പുകളിലും സ്ഥലമാറ്റവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നു. തടഞ്ഞ സ്ഥലമാറ്റങ്ങളുമായി മുന്നോട്ടുപോകുന്നതിനെതിരെ ശക്തമായ നടപടിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറെടുക്കുന്നു.

ഹയര്‍ സെക്കന്‍ഡറി അധ്യാപകരെയും അധ്യാപകരെയും പ്രിസൈഡിംഗ് ഓഫീസര്‍മാരായാണ് സാധാരണ നിയമിക്കുക. ഇക്കാര്യത്തില്‍ കണക്കെടുപ്പ് അടക്കമുള്ള നടപടികള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. പോളിങ് ബൂത്തുകള്‍ ക്രമീകരിക്കുന്ന നടപടി പുരോഗമിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ ്സ്ഥലം മാറ്റവുമായി മുന്നോട്ടുപോകുന്നത്.

വിലക്ക് മറികടന്ന് സ്ഥലംമാറ്റം നടത്തുന്ന സര്‍ക്കാര്‍ നടപടിയില്‍ കമ്മിഷന് കടുത്ത അതൃപ്തിയാണ്. ഇക്കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കാനുള്ള നീക്കത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനം.

നടപടി സ്വീകരിക്കാന്‍ കമ്മിഷന് വിപുലമായ അധികാരമാണ്ട്. സര്‍ക്കാരിന് വീണ്ടും കത്ത് നല്‍കുകയോ, കോടതിയെ അറിയിക്കുകയോ ചെയ്യാം. കമ്മിഷന്റെ നിര്‍ദേശം അനുസരിക്കാത്ത ഉദ്യോഗസ്ഥനെതിരെ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് കത്ത് നല്‍കാം. ആ ഉദ്യോഗസ്ഥനെതിരെ നേരിട്ട് കേസ് എടുക്കാനും അധികാരമുണ്ട്. അതേസമയം, സ്ഥലംമാറ്റപ്പെട്ട അധ്യാപകര്‍ ഇതിനോടകം കോടതിയെ സമീപിച്ചിട്ടുണ്ട്. കമ്മിഷന്റെ അതൃപ്തി ആ ഘട്ടത്തില്‍ കോടതിയെ അറിയിച്ചേക്കും.

എന്നാല്‍, ഹയര്‍ സെക്കന്‍ഡറി വകുപ്പ് നിലപാടില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. കമ്മിഷന്റെ നിര്‍ദേശത്തിന് ഒരു മറുപടിയും ഇതേവരെ നല്‍കിയിട്ടില്ല. മറുപടി നല്‍കേണ്ട കാര്യമില്ലെന്ന നിലപാടിലാണ് വകുപ്പ്.

അതിനിടെ, വിലക്ക് ലംഘിച്ച് റവന്യൂ വകുപ്പില്‍ തഹസില്‍ദാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്നിവരടക്കം 179 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റികൊണ്ടുള്ള ഉത്തരവും ഇറങ്ങി. തെരഞ്ഞെടുപ്പ് കമ്മിഷന്റെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനും പട്ടികയിലുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!