സൂപ്പര്‍ മൂണ്‍: കടല്‍ തീരത്ത് ശക്തമായ തിരമാലകള്‍

  • ശക്തമായ വേലിയേറ്റത്തിനും വേലിയറക്കത്തിനും സാധ്യത

  • തീരമേഖലയില്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: ‘സൂപ്പര്‍ മൂണ്‍’ പ്രതിഭാസത്തിന്റെ ഭാഗമായി കടലില്‍ തിരമാണലകളില്‍ മാറ്റം ദൃശ്യമായി തുടങ്ങി. ബുWavesധനാഴ്ച കൂറ്റന്‍ തിരമാലകളുണ്ടാകുമെന്ന് മുന്നറിയിപ്പ്.

പുലര്‍ച്ചെ 12.30നും 2.30നും ഇടയിലും ഉച്ചയ്ക്ക് 12.30നും 2.30നും ഇടയിലുമാണു ശക്തമായ വേലിയേറ്റത്തിനും വേലിയിറക്കത്തിനും സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളുടെ തീരദേശ മേഖലയിലാണ് ജാഗ്രതാ നിര്‍ദേശമുള്ളത്.

ചന്ദ്രന്റെ ആകര്‍ഷണം മൂലം ജലനിരപ്പ് ഉയരുകയും ആഴക്കടലില്‍നിന്നുള്ള തിരമാലകള്‍ തീരത്തേക്ക് എത്തുകയും ചെയ്യുന്നതാണു കടലാക്രമണത്തിന് ഇടയാകുന്നത്. ഉള്‍ക്കടലില്‍ നിന്ന് ആരംഭിക്കുന്ന ശക്തമായ തിരമാലകള്‍ നാളെ ശക്തമായി തീരത്തെത്തുമെന്നാണ് വിവിധ ഏജന്‍സികളുടെ മുന്നറിയിപ്പ്. ഈ തീരമാലകള്‍ക്ക് പ്രഹരശേഷി കൂടുതലായിരിക്കും. നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷനോഗ്രഫിക്‌സിലെ വിദഗ്ധ സംഘം പുന്നപ്ര കടപ്പുറത്തു നിരീക്ഷണം ആരംഭിച്ചത്.

ഇന്ത്യന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസിന്റെ (ഇന്‍കോയിസ്) കൊല്ലത്തെ കേന്ദ്രത്തില്‍ 1.2 മീറ്ററും കോഴിക്കോട്ടെ കേന്ദ്രത്തില്‍ 0.9 മീറ്ററും തിരമാലകളുടെ ഉയരം രേഖപ്പെടുത്തി. നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷനോഗ്രഫിക്‌സ് പുന്നപ്ര കടപ്പുറത്തു നടത്തിയ പരിശോധനയില്‍ വേലിയേറ്റ സമയത്തു ജലനിരപ്പ് 20 സെന്റിമീറ്റര്‍ ഉയര്‍ന്നതായും വേലിയിറക്ക സമയത്തു 30 സെന്റിമീറ്റര്‍ ഉള്ളിലേക്കു വലിഞ്ഞതായും കണ്ടെത്തി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!