ഉടമകള്‍ ശക്തമായ നിലപാടില്‍; പാക്കേജുമായി സര്‍ക്കാര്‍

ഉടമകള്‍ ശക്തമായ നിലപാടില്‍; പാക്കേജുമായി സര്‍ക്കാര്‍

തിരുവനന്തപുരംmunnar-strike: തോട്ടം തൊഴിലാളികളുടെ ദിവസക്കൂലി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ തോട്ടം ഉടമകള്‍ വിലപേശുന്നു. തൊഴിലാളികള്‍ കുറഞ്ഞത് 10 കിലോ തേയില അധികമായി നുള്ളിയാല്‍ 25 രൂപ കൂലി കൂട്ടാമെന്ന നിലപാടിലാണ് ഉടമകള്‍. അല്ലെങ്കില്‍ നികുതി ഇളവ് അടക്കമുള്ള തങ്ങളുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കണം.

തൊഴില്‍ സമയത്തില്‍ വര്‍ദ്ധനവ് വരുത്തിയാല്‍ മാത്രമേ അധികം തേയില നുള്ളല്‍ സാധ്യമാകൂ. ജോലി സമയം നാലു മണിക്കൂറില്‍ നിന്ന് എട്ടു മണിക്കൂറാക്കണമെന്നാണ് പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റിയില്‍ ഉടമര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് തൊഴിലാൡള്‍.

അതേസമയം, സമയം ചെയ്യുന്ന സ്ത്രീ തൊഴിലാളികളുടെ കൂട്ടായ്മ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ ചര്‍ച്ചയില്‍ പൂര്‍ണ്ണ തൃപ്തി രേഖപ്പെടുുത്തി. ദിവസക്കൂലി സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായില്ലെങ്കില്‍ ഇടപെടാമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയെന്നും പെമ്പിളൈ ഒരുമ പ്രവര്‍ത്തകര്‍ പറഞ്ഞു.

ഒന്‍പതുനാള്‍ നീണ്ട മൂന്നാര്‍ സമരത്തിനുശേഷമുള്ള മൂന്നാമത്തെ പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗമാണ് മന്ത്രി ഷിബു ബേബി ജോണിന്റെ അധ്യക്ഷതയില്‍ ചേരുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചര്‍ച്ചയില്‍ പ്രശ്‌നപരിഹാരം ഉണ്ടാക്കാനുള്ള തീവ്രശ്രമത്തിലാണ് സര്‍ക്കാര്‍. ഏറ്റവും ശക്തമായ സമരം നടക്കുന്ന മൂന്നാറില്‍ ട്രേഡ് യൂണിയന്‍ നേതാക്കളും സ്ത്രീകൂട്ടായ്മ പ്രതിനിധികളും ദിവസങ്ങളായി രാപ്പകല്‍ നിരാഹാരത്തിലാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!