back to top
Friday, March 29, 2024

സുധാ മൂർത്തി രാജ്യസഭയിലേക്ക്. നാമനിർദ്ദേശം ചെയ്ത് രാഷ്ട്രപതി

0
ന്യൂഡൽഹി | എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധാ മൂർത്തിയെ രാഷ്ട്രപതി ദ്രൗപദി മുർമു  രാജ്യസഭയിലേക്കു നാമനിർദേശം ചെയ്തു.  പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം തന്റെ ഔദ്യോഗിക എക്സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചത്. സുധാ മൂർത്തിയുടെ രാജ്യസഭയിലെ സാന്നിധ്യം നാരീശക്തിയുടെ ശക്തമായ സന്ദേശമാകുമെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.. വിവിധ മേഖലകളിലെ മികച്ച പ്രവർത്തനം പ്രചോദനം നൽകുന്നതാണെന്നും അദ്ദേഹം കുറിച്ചു.ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണ മൂർത്തിയുടെ ഭാര്യയും...

ഹൈക്കോടതിയും കൈവിട്ടപ്പോള്‍ മറ്റു മാര്‍ഗമില്ലാതായി, ഷാജഹാന്‍ ശൈഖിനെ മമതയുടെ പോലീസ് ഒടുവില്‍ അറസ്റ്റ് ചെയ്തു

0
കൊല്‍ക്കത്ത| ദേശീയതലത്തില്‍ ചര്‍ച്ചയായ വിഷയം തൃണമുലിനു തിരിച്ചടിയായതോടെ ഗത്യന്തരമില്ലാതെ അറസ്റ്റ്. സന്ദേശ്ഖാലി സംഘര്‍ഷത്തിനു കാരണമായ കേസിലെ മുഖ്യപ്രതി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ പൊലീസ് ഒടുവില്‍ അറസ്റ്റ് ചെയ്തു. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം, സന്ദേശ്ഖാലിയിലെ ഭൂമി കൈയേറ്റം തുടങ്ങിയ കേസുകളിലാണ് നടപടി. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍നിന്ന് അര്‍ധരാത്രിയോടെയാണ് ഷെയ്ഖ് ഷാജഹാനെ ബംഗാള്‍ പൊലീസിന്റെ പ്രത്യേക സംഘം കസ്റ്റഡിയില്‍ എടുത്തത്. 55 ദിവസമായി...

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ വിജ്ഞാപനം ഇറക്കി, പൗരത്വ ഭേദഗതി നിയമം നടപ്പാക്കി

0
ന്യൂഡല്‍ഹി| തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, പൗരത്വ നിയമ ഭേദഗതി കേന്ദ്രം നടപ്പാക്കി. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു. 2019 ഡിസംബറിലാണ് സിഎഎ നിയമം പാര്‍ലമെന്റില്‍ പാസാക്കിയത്. പൗരത്വ നിയമഭേദഗതിയുടെ ചട്ടങ്ങളാണു നിലവില്‍ വന്നത്. കേരളം, ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരുകളുടെ എതിര്‍പ്പുകള്‍ നിലനില്‍ക്കെയാണു നിര്‍ണായക പ്രഖ്യാപനം. അസമില്‍ വന്‍തോതിലുള്ള സുരക്ഷാ കവചം ഒരുക്കിയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അവധിയിലുള്ള...

തെരഞ്ഞെടുപ്പ് ബോണ്ട്‌ : എസ്.ബി.ഐക്ക് കൂടൂതല്‍ സമയമില്ല, ഉടന്‍ പുറത്തുവരുക ബോണ്ട് വാങ്ങിയവരുടെ വിവരങ്ങള്‍

0
ന്യൂഡല്‍ഹി | തിരഞ്ഞെടുപ്പു കടപ്പത്രം വഴി 2019 മുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു ലഭിച്ച സംഭാവനയുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്താന്‍ സാവകാശം ആവശ്യപ്പെട്ട് എസ്ബിഐ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ജൂണ്‍ 30 വരെ സാവകാശം നല്‍കാനാവില്ലെന്ന് അറിയിച്ച സുപ്രീം കോടതി നാളെ പ്രവൃത്തി സമയം അവസാനിക്കുന്നതിനു മുന്‍പ് വിവരങ്ങള്‍ കൈമാറണമെന്ന നിര്‍ദേശവും നല്‍കി. അനുവദിച്ച സമയത്തിനുള്ളില്‍ ഈ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടികളിലേക്ക്...

ഇന്ത്യയുടെ ബഹിരാകാശയാത്രികരെ പ്രധാനമന്ത്രി അവതരിപ്പിച്ചു, ഗഗനചാരികളില്‍ മലയാളി പ്രശാന്ത് ബി. നായരും

0
തിരുവനന്തപുരം | ഇന്ത്യയുടെ ബഹിരാകാശ യാത്രാ പദ്ധതി, ഗഗന്‍യാനിലെ യാത്രക്കാരാകാന്‍ പരിശീലിക്കുന്നവരെ രാജ്യത്തിനു പരിചയപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. എയര്‍ഫോഴ്‌സിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍മാരായ മലയാളി പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, അജിത് കൃഷ്ണന്‍, അംഗത് പ്രതാപ്, വിങ് കമാന്‍ഡര്‍ ശുഭാന്‍ശു ശുക്ല എന്നിവരെയാണ് വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ നടന്ന ചടങ്ങില്‍ വേദിയിലെത്തിച്ചത്. ഇവരുടെ കുടുംബവും ചടങ്ങിനെത്തിയിരുന്നു. പാലക്കാട് നെന്മാറ സ്വദേശിയായ പ്രശാന്ത്, നാഷനല്‍ ഡിഫന്‍സ് അക്കാദമിയിലെ...

സുഖ്ബിര്‍ സിങ് സന്ധുവും ഗ്യാനേഷ് കുമാറും തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍, വിയോജിച്ച് പ്രതിപക്ഷം

0
ന്യൂഡല്‍ഹി | മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സുഖ്ബിര്‍ സിങ് സന്ധുവും ഗ്യാനേഷ് കുമാറും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായേക്കും. കമ്മിഷനിലെ രണ്ട് ഒഴിവുകളിലേക്ക് ഇവരെ നാമനിര്‍ദേശം ചെയ്‌തേക്കുമെന്ന് ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി മാധ്യമങ്ങളെ അറിയിച്ചു. തീരുമാനത്തില്‍ പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തി. രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് വിജ്ഞാപനമിറക്കേണ്ടത്. കമ്മിഷണര്‍ സ്ഥാനത്തേക്കു പരിഗണിക്കുന്നവരുടെ ചുരുക്കപ്പട്ടിക മുന്‍കൂട്ടി നല്‍കിയില്ലെന്നും കേന്ദ്ര നിയമമന്ത്രിയോട് ആവശ്യപ്പെട്ടു...

കേരളത്തില്‍ ഏപ്രില്‍ 26ന് തെരഞ്ഞെടുപ്പ് , വോട്ടെണ്ണല്‍ ജൂണ്‍ നാലിന്, നാലു സംസ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

0
ന്യൂഡല്‍ഹി | രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഏഴു ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയുടെ രണ്ടാം ഘട്ടത്തില്‍, ഏപ്രില്‍ 26ന് കേരളം വിധി എഴുതും. വോട്ടെണ്ണല്‍ ജൂണ്‍ നാലിനു നടക്കും. നാലു സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളും ഇതോടൊപ്പം നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍, കമ്മിഷണര്‍മാരായ ഗ്യാനേഷ് കുമാര്‍, സഖ്ബീര്‍ സിംഗ് സന്ധു എന്നിവര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് രാജ്യം ഒരുങ്ങിക്കഴിഞ്ഞുവെന്നും 10.05 ലക്ഷം...

Todays News In Brief

Just In