വരുന്നു ഇലക്ട്രിക് വെസ്പ

വരുന്നു ഇലക്ട്രിക് വെസ്പ

ഒരിടവേളയ്ക്ക് ശേഷം ഇന്ത്യന്‍നിരത്തിലെ സുന്ദരിക്കുട്ടികള്‍ തിരിച്ചുവരുന്നു. മഞ്ഞയിലും ചുവപ്പിലും വെളുപ്പിലും നിറഞ്ഞ മെലിഞ്ഞ സുന്ദരന്‍ മോഡലുകള്‍ ഇന്ത്യന്‍ നിരത്തുകള്‍ കീഴക്കിയിരുന്നു. ഇറ്റലിയിലെ ‘വെസ്പ’ ഇത്തവണയെത്തുന്നത് എതിരാളികളെ ഷോക്കടിപ്പിക്കാന്‍ കൂടിയാണ്്. ഇലക്ട്രിക് മോഡലുമായ ആദ്യമേ വിപണിയിലിടം നേടാനാണ് നീക്കം. 4.2 കെ.വി. ലിഥിയം അയണ്‍ ബാറ്ററി ആയിരംതവണ ചാര്‍ജ്ജ് ചെയ്യാനാകും. 50 സി.സി. കരുത്താണ് കമ്പനി വാഗ്ദാനം. വെസ്പ ഇലക്ട്രയുടെ രണ്ട് മോഡലുകളാണ് ഇന്ത്യയിലെത്തുന്നത്. ഒറ്റ ചാര്‍ജ്ജിങ്ങില്‍ 100, 200 കിലോമീറ്ററുകള്‍ താണ്ടാവുന്നവയാണത്. പൂര്‍ണ്ണമായും ഇറ്റലിയില്‍ രൂപപ്പെടുത്തിയ ഇലക്ട്രിക് വെസ്പ യൂറോപ്യന്‍ മാര്‍ക്കറ്റുകളില്‍ എത്തിയിട്ടുണ്ട്. ഈ വര്‍ഷം മധ്യത്തോടെ ഇവ ഇന്ത്യലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!