എംആര്‍പി പുതുക്കി നിശ്ചയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണം: ഐസക്

എംആര്‍പി പുതുക്കി നിശ്ചയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണം: ഐസക്

തിരുവനന്തപുരം: ജിഎസ്ടി വന്നതോടെ അച്ചടിച്ച വിലയ്ക്കു മീതെ നികുതി ചുമത്തി ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന സ്ഥിതിയാണെന്ന് ധനമന്ത്രി തോമസ് ഐസക്. അത്തരത്തില്‍ നിയമവിരുദ്ധമായി നല്‍കിയ പല ബില്ലുകളും ഇതിനകം സര്‍ക്കാരിന്റെ ശ്രദ്ധയിലെത്തിയിട്ടുണ്ട്. നികുതി ഘടനഅടിമുടി മാറിയ സാഹചര്യത്തെ കൊള്ളലാഭമൂറ്റാനുള്ള അവസരമാക്കുകയാണ് പലരും.

നിയമത്തില്‍ ആന്റി പ്രോഫിറ്റീറിംഗ് ക്ലോസ് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതരായത് ഇത്തരമൊരു സാഹചര്യം ഒഴിവാക്കണമെന്ന കേരളത്തിന്റെ വാദം പരിഗണിച്ചാണ്. ആ മുറിയിപ്പ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാവുകയാണ്. കൊടും ചൂഷണത്തിനാണ് ഉപഭോക്താക്കള്‍ ഇരയാകുത്.

ഇതിനു പരിഹാരം കണ്ടേ മതിയാകൂ. ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കപ്പെടണം. ജിഎസ്ടി വരുമ്പോള്‍ ലഭിക്കു നികുതിയിളവ് മറച്ചു വെച്ച് എംആര്‍പിയുടെ മുകളില്‍ പിന്നെയും നികുതി ചുമത്തുന്നുവെ പരാതികളില്‍ നികുതി വകുപ്പ് കര്‍ശനമായി ഇടപെടും. അത്തരം ബില്ലുകള്‍ ലഭിച്ചാല്‍ https://www.facebook.com/postbillshere/ എന്ന നികുതിവകുപ്പിന്റെ ഫേസ് ബുക്ക് പേജിലേയ്ക്ക് അപ്‌ലോഡു ചെയ്യുക. സ്മാര്‍ട് ഫോ കൈയിലുള്ളവര്‍ക്ക് എളുപ്പം ഇതു ചെയ്യാവുതാണ്. ഈ ബില്ലുകള്‍ നല്‍കിയ കടകളില്‍ പരിശോധനയുണ്ടാകും.
നിലവിലുണ്ടായിരുന്ന കേന്ദ്ര എക്‌സൈസ്, സര്‍വീസ് ടാക്‌സ്, കേന്ദ്രവില്‍പന നികുതി, എന്‍ട്രി ടാക്‌സ്, വാറ്റ് നികുതി തുടങ്ങിയവയൊും ഇപ്പോഴില്ല. ഇവയുടെ സംയുക്ത തുകയെക്കാള്‍ താഴ്ന്ന നിരക്കാണ് പകരം ജിഎസ്ടിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അത്തരം ഉല്‍പങ്ങള്‍ക്ക് ന്യായമായും വില കുറയേണ്ടതാണ്.

Read: ജി.എസ്.ടിയുടെ മറവില്‍ അമിത വില:  95 വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരെ കേസ്

75 ലക്ഷത്തില്‍ താഴെ വിറ്റുവരവുള്ള ഒരു ശരാശരി എസി റെസ്റ്റോറന്റില്‍ 75 രൂപയാണ് വെജിറ്റേറിയന്‍ ഊണിനു വില. ഇതില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നിലവിലുള്ള ആകെ നികുതി 7.95 രൂപയാണ്. അതായത് യഥാര്‍ത്ഥ വില 67.05 രൂപ. ഈ വിലയുടെ അഞ്ചു ശതമാനമാണ് ജിഎസ്ടി. അപ്പോള്‍് പുതിയ വില 70.40 രൂപയാകും. ജിഎസ് ടി വരുമ്പോള്‍ ഈ റെസ്റ്റോറെന്റുകളിലെ ഊണിന്റെ വിലയില്‍ അഞ്ചു രൂപയോളം കുറയുകയാണ് വേണ്ടത്.

എസി റെസ്റ്റോറന്റില്‍ 350 രൂപ വിലയുള്ള ഫുള്‍ ചിക്കന് നിലവില്‍ 56 രൂപയാണ് നികുതി. ഇതു കഴിച്ചുള്ള 294 രൂപയ്ക്കു മേലാണ് 5 ശതമാനം ജിഎസ്ടി ചുമത്തേണ്ടത്. അപ്പോള്‍ വില 308.70 രൂപയായി കുറയും. ജിഎസ്.ടിയുടെ ഭാഗമായി ഉപഭോക്താവിന് 42 രൂപയുടെ ലാഭമുണ്ടാകണം. എന്നാല്‍ പലേടത്തും ഇപ്പോള്‍ ചെയ്യുത് 350 രൂപയ്ക്കു മേല്‍ 5 ശതമാനം നികുതി ചേര്‍ത്ത് 367 രൂപ ഈടാക്കുകയാണ്. ഇതു നിയമവിരുദ്ധമാണ്.

ജിഎസ്ടി നടപ്പാക്കിയ എല്ലാ രാജ്യങ്ങളിലും വിലക്കയറ്റമുണ്ടായിട്ടുണ്ട്. ഉപഭോക്താവിനെ കബളിപ്പിച്ച് കൃത്രിമമായി സൃഷ്ടിക്കു വിലക്കയറ്റമാണത്. പഴയ നികുതി സമ്പ്രദായത്തില്‍ അവസാനം ചുമത്തു വാറ്റ് 14.5 ശതമാനം നികുതിയേ ബില്ലിന്‍ കാണൂ. കേന്ദ്രസര്‍ക്കാരോ മറ്റു സംസ്ഥാന സര്‍ക്കാരുകളോ പലഘട്ടങ്ങളിലായി ഈടാക്കിയ നികുതി കൂടി ചേര്‍ക്കുകയാണെങ്കില്‍ യഥാര്‍ത്ഥ നികുതിഭാരം 30-40 ശതമാനം വരും. വാസ്തവത്തില്‍ ഈ നികുതിഭാരം ഇപ്പോള്‍ കുറയുകയാണ് ചെയ്തത്. എന്നാല്‍ ഈ വിലയിന്മേല്‍ ചരക്കുസേവന നികുതി ഈടാക്കു പ്രവണതയാണ് കാണുത്. ഇത് നിയമ നിയമവിരുദ്ധമാണ്. ഇതാണ് വിലക്കയറ്റത്തിനു പ്രധാന കാരണം. നികുതിഭാരം കുറയുതിന്റെ പശ്ചാത്തലത്തില്‍ എംആര്‍പി പുതുക്കി നിശ്ചയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണം. ഇത്തെ ഈ സ്ഥിതിവിശേഷം വിവരിച്ചുകൊണ്ട് കേന്ദ്രധനമന്ത്രിയെ അരു ജെയ്റ്റ്‌ലിയ്ക്ക് കേരളം കത്തെഴുതിയിട്ടുണ്ട്.
സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഹോട്ടല്‍, റെസ്റ്റോറന്റ് ഉടമകളുടെ സംഘടനാ നേതാക്കളെ അടിയന്തര ചര്‍ച്ചയ്ക്കു ക്ഷണിച്ചിട്ടുണ്ട്. പ്രശ്‌നത്തിന്റെ ഗൗരവം അവരെ ബോധ്യപ്പെടുത്തും. ഉപഭോക്താക്കളെ കൊള്ളയടിക്കാന്‍ ശ്രമിക്കുവരെ പിന്തിരിപ്പിക്കാന്‍ സാധ്യമായ എല്ലാ വഴികളും സര്‍ക്കാര്‍ സ്വീകരിക്കും.

അതു സാധ്യമാകണമെങ്കില്‍ ജിഎസ്ടി നിയമത്തിലെ ആന്റി പ്രോഫിറ്റീറിംഗ് ക്ലോസ് കര്‍ശനമായി നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുക്കണം.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!