കടുത്ത നടപടി: ജിഎസ്ടി ഉൾപ്പെടുത്തി വിലയിട്ടില്ലെങ്കിൽ പിഴയും തടവും

ഡൽഹി: ചരക്കു, സേവന നികുതിയുമായി (ജി.എസ്.ടി.) ബന്ധപ്പെട്ട് കടുത്ത നടപടിയുമായി കേന്ദ്രസർക്കാരും. ജി.എസ്.ടി. ഉൾപ്പെടുത്തി വിലയിട്ടില്ലെങ്കിൽ ഒരു ലക്ഷം രൂപവരെ പിഴയും ഒരു വർഷം വരെ തടവും ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി റാംവിലാസ് പാസ്വാൻ അറിയിച്ചു. പുതിയ വില രേഖപ്പെടുത്തി സെപ്റ്റംബറിനകം പഴയ സ്റ്റോക്ക് വിറ്റഴിക്കണം. നിയമലംഘനം ആദ്യ തവണ നടത്തുമ്പോൾ 25,000 രൂപ പിഴനൽകണം, ആവർത്തിച്ചാൽ 50,000 രൂപയും മൂന്നാമതും ചെയ്താൽ ഒരു ലക്ഷം രൂപയുമാണ് പിഴ. ജി.എസ്.ടിയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിക്കാന്‍ ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ ഉപസമിതി രൂപവത്കരിച്ചുവെന്നും പാസ്വാന്‍ വ്യക്തമാക്കി. നികുതിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഹെല്‍പ്പ് ലൈനുകളുടെയെണ്ണം 14 ല്‍നിന്ന് 60 ആയി വര്‍ധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!