ഓണക്കാലത്ത് 550 കോടി രൂപയുടെ വില്‍പ്പന ലക്ഷ്യമിട്ട് എല്‍.ജി

ഓണക്കാലത്ത് 550 കോടി രൂപയുടെ വില്‍പ്പന ലക്ഷ്യമിട്ട് മുന്‍നിര ഉപഭോക്തൃ ഇലക്ട്രോണിക്സ്-ഗൃഹോപകരണ ബ്രാന്‍ഡായ എല്‍.ജി. 20 ശതമാനം വില്‍പ്പന വര്‍ദ്ധനവാണ് എല്‍.ജി. ഓണത്തിന് കേരളത്തില്‍ ലക്ഷ്യമിടുന്നത്.

ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച് 20 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷങ്ങളുടെ ഭാഗമായി കമ്പനി ഇത്തവണ വിപുലമായ ഓഫറുകളും അവതരിപ്പിക്കുന്നുണ്ടെന്ന് എല്‍ജി ഇന്ത്യ വില്‍പ്പനവിഭാഗം ഡയറക്ടര്‍ സഞ്ജീവ് അഗര്‍വാള്‍ പറഞ്ഞു.  ഇരുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 20 ശതമാനം വിലക്കുറവ്, 20 രൂപ നല്‍കി എല്‍ജി ഉല്‍പ്പന്നം വാങ്ങാനുള്ള വായ്പാപദ്ധതി, 20 ശതമാനം തുക ആദ്യം നല്‍കി തുടര്‍ന്ന് തവണവ്യവസ്ഥയ്ക്കുള്ള സൌകര്യം, വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് 20 ശതമാനം ക്യാഷ് ബാക്ക് ഓഫര്‍ എന്നിവയാണ് കമ്പനി  നല്‍കുന്നത്. അധിക വാറന്റി, വിവിധ സമ്മാനങ്ങള്‍ എന്നിവയും ഓണത്തിന് ഒരുമിച്ചാഘോഷിക്കാം എന്ന പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!