ജിയോ ഞെട്ടിക്കുന്നു: 1500 രൂപ ഡെപ്പോസിറ്റ് ചെയ്താല്‍ സ്മാര്‍ട്ട് ഫോണ്‍, 153 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ, കോള്‍

മുംബൈ: ടെലികോം രംഗത്ത് വന്‍ ചലനം സൃഷ്ടിക്കുന്ന രീതിയില്‍ റിലയന്‍സ് ജിയോ സ്മാര്‍ട്ട് ഫോണിന്റെ രംഗപ്രവേശനം. 1500 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റ് സ്വീകരിച്ച് ഫോണ്‍ സൗജന്യമായി നല്‍കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. മൂന്നു വര്‍ഷം കഴിയുമ്പോള്‍ ഈ തുക മടക്കി നല്‍കും. 2017 അവസാനത്തോടെ ജിയോ ഫോണുകളുടെ നിര്‍മ്മാണം തുടങ്ങും.

ഏതു ടിവിയുമായി ജിയോ ഫോണ്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന കേബിളും വാങ്ങുമ്പോള്‍ ലഭിക്കും. ആഴ്ചയില്‍ 50 ലക്ഷം ഫോണുകള്‍ വരെ നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്. മാസം 153 രൂപ നല്‍കിയാല്‍ അണ്‍ലിമിറ്റഡ് ഡേറ്റയും കോളുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. പുതിയ ഫോണിന്റെ പ്രത്യേകതകള്‍ ക്ഷണിക്കപ്പെട്ട സദസിനു മുന്നില്‍ കമ്പനി അവതരിപ്പിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!