ഇന്ത്യന്‍ വളര്‍ച്ചാ നിരക്ക് കുറയുമെന്ന് ഐ.എം.എഫ്

ഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് പ്രതീക്ഷിച്ചതിലും കുറയുമെന്ന് രാജ്യാന്തര നാണ്യനിധി( ഐ.എം.എഫ്). ഈ വര്‍ഷം 0.5 ശതമാനം കുറഞ്ഞ് 6.7 ശതമാനം നേടുമെന്നാണ് ഐ.എം.എഫ് കണക്ക്. നോട്ടു നിരോധനം, സേവന നികുതി നടപ്പാക്കല്‍ തുടങ്ങിയവയാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ലോകത്ത് സാമ്പത്തിക മാന്ദ്യം കുറയുമെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ചൈനയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് 6.8 ശതമാനമായി ഉയരുമെന്നും പ്രവചിച്ചിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!