മന്ത്രിയും പറയുന്നു, ഹോട്ടല്‍ ഭക്ഷണത്തിനു വില കൂടും

മന്ത്രിയും പറയുന്നു, ഹോട്ടല്‍ ഭക്ഷണത്തിനു വില കൂടും

ആലപ്പുഴ: ചരക്കുസേവന നികുതി (ജിഎസ്ടി) നിലവില്‍ വന്നതോടെ ഹോട്ടല്‍ ഭക്ഷണത്തിന് വില 13 ശതമാനം വരെ കൂടുമെന്ന് ധനമന്ത്രി തോമസ് ഐസക്. 18 ശതമാനം വരെ നികുതി വരുന്നതാണ് ഇതിന് കാരണമെന്ന് തോമസ് ഐസക് പറഞ്ഞു. വ്യാപാരി വ്യവസായികളുമായും ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികളുമായും ധനമന്ത്രി തോമസ് ഐസക് നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച്  തീരുമാനമുണ്ടായത്. ഹോട്ടല്‍ ഭക്ഷണത്തിനു വിലവര്‍ധിക്കുന്നത് നികുതിയുടെ പേരിലല്ല. ഇന്‍പുട്ട് എത്ര കിട്ടുന്നോ അതു കുറയ്ക്കും. ഇന്‍പുട്ട് എത്രയാക്കണമെന്ന് ചര്‍ച്ചയിലൂടെ തീരുമാനിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. നോണ്‍ എസി റസ്റ്ററന്റുകള്‍ 5% വില കുറച്ച ശേഷമേ 12% ജിഎസ്ടി ഈടാക്കൂ. എസി ഹോട്ടലുകള്‍ 8% വില കുറച്ചാവും ജിഎസ്ടി ചുമത്തുകയെന്ന് അറിയിച്ചിട്ടുണ്ട്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!