ജി.എസ്.ടി പുതിയ നികുതിയല്ലേ ? പഴയ നികുതിക്കൊപ്പം അതും പോരട്ടെയെന്ന് ചിലര്‍

ജി.എസ്.ടി പുതിയ നികുതിയല്ലേ ? പഴയ നികുതിക്കൊപ്പം അതും പോരട്ടെയെന്ന് ചിലര്‍

തിരുവനന്തപുരം: ചരക്കു സേവന നികുതി വന്നതോടെ വ്യാപാര രംഗത്ത് ആശയക്കുഴപ്പമാണ്. ഇതു മുതലെടുത്ത് ഉള്ളതും ഇല്ലാത്തതുമായ നികുതികള്‍ ഉപഭോക്താക്കളുടെ കൈയില്‍ നിന്ന് പിരിക്കുന്ന സ്ഥിതിയാണ്. പലരും പഴയ ബില്ലില്‍ ജി.എസ്.ടി കൂടി ചേര്‍ക്കുന്നു, ചിലര്‍ താല്‍ക്കാലിക ബില്ല് നല്‍കുന്നു… ഫലത്തില്‍ ജി.എസ്.ടി. സമ്മാനിച്ച വിലക്കുറവ് സാധാരണക്കാരന് ലഭിക്കുന്നില്ലെന്നാണ് പരാതി.

കേരളത്തില്‍ 85 ശതമാനത്തോളം ഉല്‍പ്പന്നങ്ങളുടെ വില കുറയുകയാണ് വേണ്ടതെന്ന് ധനമന്ത്രി തോമസ് ഐസക് പറയുന്നു. ജി.എസ്.ടി. വന്നതോടെ, കോഴി ഇറച്ചിക്കുണ്ടായിരുന്ന 14.5 ശതമാനം നികുതി ഇല്ലാതായി, അണ്‍ബ്രാന്‍ഡഡ് അരി ഉള്‍പ്പെടെ ധാന്യങ്ങള്‍ക്ക് നികുതി ഇല്ലാതായി. എന്നാല്‍, ഇതൊന്നും പല സ്ഥലങ്ങളിലും ജനത്തിന് കിട്ടി തുടങ്ങിയിട്ടില്ല. ഭക്ഷണ ശാലകളിലാണ് വലിയ കൊള്ള ജനം നേരിടുന്നത്.

ജി.എസ്.ടിയുടെ പേരില്‍ വില കൂട്ടുന്നതു സംബന്ധിച്ച തെളിവു സഹിതമുള്ള പരാതികളില്‍ നടപടിക്ക് ഒരുങ്ങുകയാണ് സര്‍ക്കാര്‍. ജി.എസ്.ടി. വന്നപ്പോഴുണ്ടായ മാറ്റങ്ങള്‍ വ്യക്തമാക്കുന്ന പട്ടികയും സര്‍ക്കാര്‍ പുറത്തിറക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!