കോഴിയിറച്ചി 87 രൂപയ്ക്ക് വേണം വില്‍ക്കാന്‍, അല്ലെങ്കില്‍ ജനം ഇടപെടണം: തോമസ് ഐസക്

തിരുവനന്തപുരം: ജി.എസ്.ടി നടപ്പിലാക്കിയ ശേഷം വില കൂട്ടി സാധനങ്ങള്‍ വില്‍ക്കുന്ന കടക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ജി.എസ്.ടി നടപ്പിലായിട്ടും പല സാധനങ്ങള്‍ക്കും എം.ആര്‍.പിയില്‍ അധികം തുക ഈടാക്കുന്നുവെന്ന് പരാതികള്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

ഒരു സമ്മര്‍ദത്തിനും വഴങ്ങില്ല. കോഴിയിറച്ചി 87 രൂപയ്ക്ക് വേണം വില്‍ക്കാന്‍ .അല്ലെങ്കില്‍ ജനം ഇടപെടണം. തിങ്കളാഴ്ച മുതല്‍ ഇതു നിര്‍ബന്ധമാണെന്നും മന്ത്രി പറഞ്ഞു.

സപ്ലൈകോ സ്ഥാപനങ്ങളില്‍ ഒട്ടേറെ സാധനങ്ങളുടെ വിലയില്‍ വ്യത്യാസം വന്നിട്ടുണ്ട്. വിലകൂട്ടി വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ കേസെടുക്കും. ജി.എസ്​.ടിയുടെ പശ്​ചാത്തലത്തിൽ സിനിമ ടിക്കറ്റിന്​ വില കൂട്ടുന്നത്​ തോന്ന്യാസമാണ്​. ഇത്​ തിരുത്തണമെന്നും ​െഎസക്​ ആവശ്യ​പ്പെട്ടു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!