സംസ്ഥാനത്ത്  ജി.എസ്.ടി ഇവേ ബില്‍ ഇന്ന് മുതല്‍ നടപ്പാക്കും

തിരുവനന്തപുരം: ചരക്ക് നീക്കം കൂടുതല്‍ ലളിതമാവും. ജി എസ് ടി ഇവേ ബില്‍ ഇന്ന് മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ സംസ്ഥാനത്ത്  നടപ്പാക്കും.  ചെക് പോസ്റ്റുകള്‍ക്ക് പകരമായാണ് ഇവേ ബില്‍ സംവിധാനം വരുന്നത്. ഉല്‍പാദകനില്‍ നിന്നും വില്‍പ്പനക്കാരന്‍വരെയുള്ള ചരക്കുനീക്കം ഡിജിറ്റലായി നിരീക്ഷിക്കാന്‍ കഴിയും. ഉല്‍പ്പന്നം കയറ്റി അയക്കുന്ന വ്യക്തിയാണ് ജി.എസ്.ടി കംപ്യൂട്ടര്‍ ശൃംഘല ഉപയോഗിച്ച് ബില്ല് തയ്യാറാക്കേണ്ടത്. കയറ്റി അയക്കുന്ന വ്യക്തിക്ക് അത് കഴിയാത്ത സാഹചര്യത്തില്‍ വാങ്ങുന്ന വ്യക്തിയോ ചരക്ക് കടത്തുന്ന വ്യക്തിയോ ബില്ല് തയ്യാറാക്കണം. ബില്ല് തയ്യാറാവുന്നതോടെ മൂന്ന് പേരുടേയും ഫോണില്‍ സന്ദേശം ലഭിക്കും. മാത്രമല്ല ഉദ്യോഗസ്ഥര്‍ക്ക് ഓണ്‍ലൈനായി ബില്ല് പരിശോധിക്കാന്‍ സാധിക്കും. കൂടാതെ ചരക്ക് നീക്കത്തെ കുറിച്ചുള്ള പൂര്‍ണ്ണവിവരങ്ങള്‍ ജി എസ് ടി ശൃംഘല വഴി സര്‍ക്കാറിനും ലഭിക്കും.ഇവേ ബില്‍ സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ജില്ല അടിസ്ഥാനത്തില്‍ ഹെല്‍പ് ഡെസ്‌ക് ഒരുക്കിയിട്ടുണ്ട്


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!