അക്കൗണ്ടില്‍ നിന്ന് പണം പോയോ… 3 ദിവസത്തിനകം വിവരം ബാങ്കിനെ അറിയിച്ച് തിരികെ നേടൂ

മുംബൈ: സ്വന്തം അക്കൗണ്ടില്‍ അനധികൃത ഇലക്ട്രോണിക് പണമിടപാട് നടന്ന് മൂന്നു ദിവസത്തിനകം ബാങ്കിനെ വിവരമറിയിച്ചാല്‍ ഇടപാടുകാരന് ബാധ്യത ഒഴിവാകും. നഷ്ടപ്പെട്ട പണം പത്തുദിവസത്തിനകം അക്കൗണ്ടില്‍ തിരികെയെത്തുകയും ചെയ്യും. ഡിജിറ്റല്‍ പണമിടപാടുകളും അതുമായി ബന്ധപ്പെട്ട തട്ടിപ്പുകളും വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് റിസര്‍വ് ബാങ്കിന്റെ ഉത്തരവ്.

ഇടപാടുകാരന്റെ അശ്രദ്ധകാരണം, പാസ്വേഡ് കൈമാറുകയോ മറ്റോ ചെയ്തതുകാരണമാണ് പണം നഷ്ടമായതെങ്കില്‍ ആ വിവരം ബാങ്കില്‍ അറിയിക്കുന്നതുവരെ ആ നഷ്ടത്തില്‍ ഇടപാടുകാരനും ഉത്തരവാദിത്വമുണ്ടാകും. എന്നാല്‍ ബാങ്കില്‍ വിവരമറിയിച്ചതിനുശേഷവും പണം നഷ്ടമായാല്‍ അതിന്റെ ഉത്തരവാദിത്വം പൂര്‍ണമായി ബാങ്കിനായിരിക്കും. നാലു മുതല്‍ ഏഴുവരെ ദിവസംകഴിഞ്ഞാണ് വിവരമറിയിക്കുന്നതെങ്കില്‍ അതിന്റെ ബാധ്യത ഇടപാടുകാരനും ബാങ്കുംചേര്‍ന്ന് വഹിക്കണം. എന്നാല്‍, ഇടപാടുകാരന്റെ ബാധ്യത 25,000 രൂപയില്‍ കവിയില്ല. ഏഴുദിവസംകഴിഞ്ഞാണ് വിവരമറിയിക്കുന്നതെങ്കില്‍ ബാധ്യത പങ്കുവെയ്ക്കുന്നകാര്യം ബാങ്കിന്റെ നയമനുസരിച്ച് തീരുമാനിക്കാം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!