87 രൂപയ്ക്ക് കോഴിയില്ല, സ്‌റ്റോക്ക് തിരിച്ചയച്ച് വ്യാപാരികള്‍ കടകള്‍ അടച്ചിട്ടു

പാലക്കാട്: 87 രുപയ്ക്കു കോഴി വില്‍ക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യാപാരികള്‍ തള്ളിയതോടെ കോഴിക്കടകള്‍ പൂട്ടി. സംഘടനകളില്‍ അംഗങ്ങളല്ലാത്തവരുടെ ചില്ലറ വില്‍പ്പന ശാലകളില്‍ പോലും മൊത്ത കച്ചവടക്കാര്‍ കോഴ എത്തിച്ചില്ല. കേരളത്തില്‍ കെപ്‌കോ വഴി മാത്രമാണ് കോഴി ഇറച്ചി വില്‍പ്പന നടക്കുന്നത്.

തിങ്കളാഴ്ച മുതല്‍ കൂടിയ വിലയ്ക്ക് സംസ്ഥാനത്ത് കോഴി വില്‍ക്കാന്‍ അനുവദിക്കില്ലെന്ന സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ മൊത്തവിതരണക്കാര്‍ സ്‌റ്റോക്ക് മറ്റു സംസ്ഥാനങ്ങളിലേക്ക് മാറ്റി. ഒട്ടേറെ ലോഡുകള്‍ ഇന്നലെ രാത്രിയില്‍ തമിഴ്‌നാട്ടിലേക്ക് മടങ്ങിയതായിട്ടാണ് സൂചന.

എന്നാല്‍, വില കുറയ്ക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. കെപ്‌കോ വഴി കോഴി വില്‍പ്പന അനുവദിക്കില്ലെന്ന് വ്യാപരാരികള്‍ പ്രഖ്യാപിച്ചെങ്കിലും ഇന്നലെ മിക്ക സ്ഥലങ്ങളിലും പ്രവര്‍ത്തിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!