പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ലേന്‍ പൊക്കുടന്‍ അന്തരിച്ചു

കണ്ണൂര്‍: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ലേന്‍ പൊക്കുടന്‍ (കണ്ടല്‍ പൊക്കുടന്‍) (86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നു ഏതാനും ദിവസമായി ചികില്‍സയിലായിരുന്നു.

കണ്ടല്‍ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വഴി ഇദ്ദേഹം പ്രശസ്തനാണ്. യുനസ്‌കോയുടെ പരിസ്ഥിതി വിഭാഗം കണ്ടല്‍ക്കാടുകളുടെ സംരക്ഷണത്തില്‍ പൊക്കുടന്റെ സംഭാവനകള്‍ പരാമര്‍ശിച്ചിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!